കര്‍ണാടകയില്‍ ബി.ജെ.പിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്: വിമതര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയേക്കും
ബംഗളൂരു: ബി.ജെ.പിയുടെ ഓപറേഷന്‍ താമരയെ തകര്‍ക്കാനുള്ള മറുതന്ത്രം ശക്തമാക്കി കോണ്‍ഗ്രസ്.
മുംബൈയിലേക്ക് ഒളിച്ചുകടന്ന് പഞ്ചനക്ഷത്ര ഹോട്ടലില്‍ തങ്ങിയ കോണ്‍ഗ്രസ് വിമത എം.എല്‍.എമാരെ തിരികെയെത്തിച്ച് അവര്‍ക്കു മന്ത്രി സ്ഥാനം നല്‍കി കൂടെ നിര്‍ത്താനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസിന്റെ അവിചാരിതമായ ഈ നീക്കം ബി.ജെ.പി കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
ഇതിനിടയില്‍ കാണാതായ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തിരിച്ചെത്തിയത് പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ആത്മവിശ്വാസം വളര്‍ത്തിയിട്ടുണ്ട്.
ഫോണ്‍ സ്വിച്ച് ഓഫായതിനാലാണ് നേതൃത്വവുമായി ബന്ധപ്പെടാന്‍ കഴിയാതിരുന്നതെന്ന് തിരിച്ചെത്തിയ കോണ്‍ഗ്രസ് എം.എല്‍.എ ഭീമാ നായിക് പറഞ്ഞു.
താന്‍ ഒരു കാരണവശാലും ബി.ജെ.പിയിലേക്ക് പോകില്ലെന്നും കോണ്‍ഗ്രസില്‍ ഉറച്ചു നില്‍ക്കുമെന്നും അദ്ദേഹം ഇന്നലെ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം വ്യക്തമാക്കി.
വിമത ശബ്ദമുയര്‍ത്തിയ എം.എല്‍.എമാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി അഞ്ച് മന്ത്രിമാര്‍ രാജിവയ്ക്കാന്‍ തയാറായിട്ടുണ്ട്.
ഓപറേഷന്‍ താമരയെ ചെറുക്കാനായി കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുള്ള ശക്തമായ നീക്കമാണ് ഇത്. മുതിര്‍ന്ന നേതാക്കളായ ഡി.കെ ശിവകുമാര്‍, കെ.ജെ ജോര്‍ജ്, പ്രയങ്ക് ഖാര്‍ഗെ, കൃഷ്ണ ബൈരെ ഗൗഡ, സമീര്‍ അഹമ്മദ് ഖാന്‍ എന്നിവരാണ് രാജിവയ്ക്കാന്‍ സന്നദ്ധത അറിയിച്ചത്.
കഴിഞ്ഞ ദിവസം ബി.ജെ.പിക്കു പിന്തുണ പ്രഖ്യാപിച്ച് സര്‍ക്കാരിനെ വെട്ടിലാക്കിയ രണ്ട് എം.എല്‍.എമാര്‍ ഉള്‍പ്പെടെ 16 പേരുടെ പിന്തുണയുണ്ടെങ്കിലേ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയൂ.
മന്ത്രിസ്ഥാനം ഉള്‍പ്പെടെയുള്ളവ നല്‍കിയാല്‍ വിമതരെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസിനു കഴിയും. ഇതു വിജയിച്ചാല്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായിരിക്കും ഉണ്ടാക്കുക.
അതേസമയം ഓപറേഷന്‍ താമരക്ക് പകരമായി ബി.ജെ.പി എം.എല്‍.എമാരെ വശത്താക്കാനുള്ള ഒരു നീക്കവും നടത്തുന്നില്ലെന്ന് മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. സര്‍ക്കാരിന് ഒരു തരത്തിലുള്ള ഭീഷണിയും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാരിനെ വെല്ലുവിളിച്ച് മുംബൈയിലേക്കു മുങ്ങിയ എം.എല്‍.എമാര്‍ ബി.ജെ.പി പാളയത്തില്‍ എത്തിയിട്ടില്ലെന്നും ഇവരുടെ പിന്തുണ ഇപ്പോഴും സര്‍ക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനിടയില്‍ തങ്ങളുടെ എം.എല്‍.എമാരെ മുഴുവന്‍ പങ്കെടുപ്പിച്ചുകൊണ്ടുള്ള ലജിസ്‌ലേറ്റിവ് പാര്‍ട്ടി യോഗം നാളെ ബംഗളൂരുവില്‍ നടത്താന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഈശ്വര്‍ ഖാണ്ഡ്‌റെയാണ് ഇക്കാര്യം അറിയിച്ചത്.
കര്‍ണാടക മോഡല്‍ മധ്യപ്രദേശിലും; ജാഗ്രതയോടെ കോണ്‍ഗ്രസ്
ഭോപ്പാല്‍: കര്‍ണാടകയില്‍ ബി.ജെ.പി നടത്തിയ നാടകീയ നീക്കങ്ങള്‍ ഫലം കണ്ടില്ലെങ്കിലും സമാന രീതിയിലുള്ള പ്രവര്‍ത്തനങ്ങളുമായി മധ്യപ്രദേശിലും കമല്‍നാഥ് സര്‍ക്കാരിനെ വെല്ലുവിളിക്കുന്നുവെന്ന് കോണ്‍ഗ്രസ്.
മധ്യപ്രദേശില്‍ സര്‍ക്കാരിനെ വീഴ്ത്താനുള്ള നീക്കങ്ങള്‍ ബി.ജെ.പി ശക്തമാക്കിയിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ബി.ജെ.പിയുടെ ഓരോ നീക്കങ്ങളും ജാഗ്രതയോടെയാണ് കോണ്‍ഗ്രസ് നോക്കികാണുന്നത്.
അതേസമയം നാല് സ്വതന്ത്രരുടെയും രണ്ട് ബി.എസ്.പി, ഒരു എസ്.പി എം.എല്‍.എമാരുടെ പിന്തുണയോടെ ഭരിക്കുന്ന കമല്‍നാഥ് സര്‍ക്കാരിനെക്കുറിച്ച് ബി.ജെ.പി ആശങ്കപ്പെടേണ്ടതില്ലെന്നും സ്വന്തം ക്യാംപില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക് സൂക്ഷിച്ചാല്‍ മതിയെന്നും കോണ്‍ഗ്രസും മുഖ്യമന്ത്രി കമല്‍നാഥും ബി.ജെ.പിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
എം.എല്‍.എമാരെ അടര്‍ത്തിമാറ്റാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. എന്നാല്‍ എല്ലാ കോണ്‍ഗ്രസ് എം.എല്‍.എമാരിലും തനിക്ക് വിശ്വാസമുണ്ട്. കോണ്‍ഗ്രസിനെക്കുറിച്ച് ബി.ജെ.പി പേടിക്കേണ്ടതില്ലെന്നും കമല്‍നാഥ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."