എ.സി മൊയ്തീന് വടക്കാഞ്ചേരിയില്‍ 20ന് പൗര സ്വീകരണം
വടക്കാഞ്ചേരി: സഹകരണ ടൂറിസം വകുപ്പ് മന്ത്രി എ.സി മൊയ്തീന് ഈ മാസം 20 ന് പൗരസ്വീകരണം നല്‍കാന്‍ വടക്കാഞ്ചേരി നഗരസഭ പരിധിയിലെ വിവിധ സംഘടനകളുടേയും ജനപ്രതിനിധികളുടേയും യോഗം തീരുമാനമെടുത്തു. നഗരസഭാ ഹാളില്‍ നടന്ന യോഗത്തില്‍ വിപുലമായ സ്വാഗത സംഘത്തിന് രൂപം നല്‍കി.
20 ന് വൈകിട്ട് 4ന് ഓട്ടുപാറ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ വെച്ചാണ് സ്വീകരണ സമ്മേളനം. ഇതിന് മുന്നോടിയായി മന്ത്രിയെ ഓട്ടുപാറയില്‍ നിന്ന് ഗജവീരന്റെയും പഞ്ചവാദ്യത്തിന്റേയും അകമ്പടിയോടെ സമ്മേളന നഗരിയിലേക്ക് ആനയിക്കും. തുടര്‍ന്നാണ് അനുമോദന സമ്മേളനം. സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് അധ്യക്ഷയായി. ഉത്രാളി - കുറ്റിയങ്കാവ് പൂരം പങ്കാളിത്ത ദേശ ഭാരവാഹികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍, ജനപ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
സംഘാടക സമിതി ചെയര്‍പേഴ്‌സണായി ശിവപ്രിയ സന്തോഷിനേയും, വൈസ് ചെയര്‍മാനായി എം.ആര്‍ അനൂപ് കിഷോറിനേയും തെരഞ്ഞെടുത്തു. എം.ആര്‍ സോമനാരായണനാണ് ട്രഷറര്‍, വിവിധ സബ്ബ് കമ്മിറ്റികള്‍ക്കും യോഗം രൂപം നല്‍കിയിട്ടുണ്ട്. ശശികുമാര്‍ കൊടയ്ക്കാടത്ത് (പബ്ലിസിറ്റി), അജിത് കുമാര്‍ മല്ലയ്യ (സ്വീകരണം) എന്നിവരാണ് ചെയര്‍മാന്‍മാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."