ഇ. അഹമ്മദിന്റെ വിയോഗം ഞങ്ങളുടെ കൂടി നഷ്ടം: ഫലസ്തീന്‍ അംബാസിഡര്‍
കണ്ണൂര്‍: ഇ. അഹമ്മദിന്റെ വിയോഗം ഞങ്ങളുടെ സമരാവേശത്തിന്റെ കൂടി നഷ്ടമാണെന്ന് ഇന്ത്യയിലെ ഫലസ്തീന്‍ അംബാസിഡര്‍ അദ്‌നാന്‍ അബു അല്‍ഹൈജാ. യു.എ.ഇ കെ.എം.സി.സി ഫൗണ്ടേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച ഇ. അഹമ്മദ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തെവിടെ പോയാലും ഇ. അഹമ്മദ് ഫലസ്തീനെക്കുറിച്ചു സംസാരിക്കുമായിരുന്നു. പലപ്പോഴും ഡല്‍ഹിയിലെ മസ്ജിദില്‍ വെള്ളിയാഴ്ചകളില്‍ കണ്ടുമുട്ടുമ്പോള്‍ ഞങ്ങളുടെ രാജ്യത്തെക്കുറിച്ച് അദ്ദേഹം ചോദിക്കാറുണ്ടായിരുന്നു.
ഇപ്പോഴും ഫലസ്തീന്‍ ഉത്തരം കിട്ടാത്ത ചോദ്യമാണ്. സിയോണിസ്റ്റുകളുടെയും ജൂതകുടിയേറ്റക്കാരുടെയും ഇടയില്‍ നിന്നു രാജ്യത്തിനു വിജയമുണ്ടാകും. ഫലസ്തീന്റെ സമ്പൂര്‍ണ വിജയം ജനാധിപത്യത്തിന്റെ ശക്തിക്ക് ആവശ്യമാണ്. മുസ്‌ലിംകള്‍ക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലം ഇന്ത്യയാണെന്ന് ഞങ്ങളെ പഠിപ്പിച്ചത് ഇ. അഹമ്മദാണ്. ഫലസ്തീനു വേണ്ടി സംസാരിക്കുമ്പോഴും ഇന്ത്യയുടെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ ശ്രമിച്ച ലോകനേതാവായിരുന്നു അഹമ്മദ്. ഇതു ഇന്ത്യയിലെ ജീവിതത്തില്‍ തനിക്കു നേരിട്ടനുഭവിച്ചറിയാന്‍ കഴിഞ്ഞെന്നും അദ്‌നാന്‍ അബു അല്‍ഹൈജാ വ്യക്തമാക്കി.
ചടങ്ങില്‍ യഹ്‌യ തളങ്കര അധ്യക്ഷനായി. ഡോ. സെബാസ്റ്റ്യന്‍ പോള്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുല്‍ കരീം ചേലേരി, വി.പി വമ്പന്‍, സി.വി.എം വാണിമേല്‍, പി.വി മുഹമ്മദ് അരീക്കോട്, മെട്രോ മുഹമ്മദ് ഹാജി, ഇബ്രാഹിം എളേറ്റില്‍, സി.കെ.വി യൂസുഫ്, കെ.പി മുഹമ്മദ്കുട്ടി, എസ്.എ.എം ബഷീര്‍, അബു ചിറക്കല്‍, കെ.പി അബ്ദുല്‍ കരീം, കെ.കെ മുഹമ്മദ്, കെ.എച്ച് അഷ്‌റഫ്, ഹനീഫ മുന്നിയൂര്‍, ഖാലിദ് ഹാജി, എം.എ മഹ്മൂദ്, എസ്.കെ ഹംസ ഹാജി, എ.കെ അബ്ദുല്‍ ബാഖി സംസാരിച്ചു. നവാസ് പലേരി അഹമ്മദ് സ്മൃതി ഗീതം അവതരിപ്പിച്ചു. കണ്ണൂര്‍സിറ്റി ജുമാമസ്ജിദ് ഖബര്‍സ്ഥാനിലെ ഇ. അഹമ്മദിന്റെ ഖബറിടം സന്ദര്‍ശിച്ച് പ്രാര്‍ഥന നടത്തിയ : ഫലസ്തീന്‍ അംബാസിഡര്‍ താണയിലെ വസതിയായ സിതാരയും സന്ദര്‍ശിച്ചാണ് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."