സംസ്ഥാന ബജറ്റിനെ റിയാദ് കേളി കലാ സാംസ്കാരിക വേദിയും നവോദയ റിയാദും സ്വാഗതം ചെയ്തു
റിയാദ്: സംസ്ഥാന സർക്കാറിന്റെ 2020-21 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിനെ റിയാദ് കേളി കലാ സാംസ്കാരിക വേദിയും നവോദയ റിയാദും സ്വാഗതം ചെയ്തു. പ്രവാസികളുടേതടക്കം കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും ക്ഷേമം ലക്ഷ്യമാക്കിയുള്ളതാണ് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റെന്ന് കേളി കലാസാംസ്കാരിക വേദി അഭിപ്രായപ്പെട്ടു. കേന്ദ്ര ഗവർമെന്റിന്റെ കേരളത്തോടുള്ള ശത്രുതാപരമായ സമീപനം കൊണ്ട് സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന അവസ്ഥയിൽ പോലും പ്രവാസി ക്ഷേമത്തിനടക്കം നിരവധി പദ്ധതികളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക സമ്മർദ്ധങ്ങൾക്കിടയിലും ജനോപകാരപ്രദവും സാമൂഹ്യ നീതി ഉറപ്പാക്കുന്നതുമായ ബജറ്റാണ് ധന മന്ത്രി തോമസ് ഐസക് അവതരിപ്പിച്ചതെന്നും പ്രവാസി ക്ഷേമത്തിന് ഏറെ പ്രാധാന്യം നൽ കിയ ബജറ്റിനെ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നുവെന്നും നവോദയ റിയാദ് പത്രക്കുറിപ്പിൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."