അവിശ്വാസം വിജയിച്ചു; തരിയോട് പഞ്ചായത്തില്‍ ഭരണമാറ്റം
കാവുമന്ദം: തരിയോട് പഞ്ചായത്തില്‍ പ്രസിഡന്റിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി.
എല്‍.ഡി.എഫിലെ റീനാ സുനിലിനെതിരേ യു.ഡി.എഫും ബി.ജെ.പിയും ചേര്‍ന്ന് നല്‍കിയ പ്രമേയമാണ് ഏഴു വോട്ടുകളോടെ പാസായത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ തരിയോട് പഞ്ചായത്തില്‍ യു.ഡി.എഫ് മുന്‍കൈയെടുത്ത് കൊണ്ടുവന്ന രണ്ടാമത്തെ അവിശ്വാസ പ്രമേയമാണ് ഇന്നലെ വോട്ടെടുപ്പില്‍ പാസായത്. ആറ് മാസം മുമ്പ് നല്‍കിയ പ്രമേയത്തില്‍ ചര്‍ച്ചക്കെടുത്ത യോഗത്തിന് ബി.ജെ.പി അംഗങ്ങള്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. ഇന്നലെ രാവിലെ 11 മണിക്ക് നടന്ന ഭരണ സമിതി യോഗത്തില്‍ എല്‍.ഡി.എഫിലെ അഞ്ചംഗങ്ങളും പങ്കെടുക്കാതെ വിട്ടുനിന്നു. യു.ഡി.എഫിലെ ആറംഗങ്ങളും ബി.ജെ.പിയിലെ രണ്ടംഗങ്ങളും ഉള്‍പ്പെടെ എട്ടുപേരാണ് യോഗത്തിനെത്തിയത്. അവിശ്വാസ പ്രമേയ ചര്‍ച്ചക്ക് ശേഷം വോട്ടെടുപ്പ് നടത്തിയപ്പോള്‍ ഏഴംഗങ്ങള്‍ പ്രമേയത്തിനുകൂലമായി വോട്ട് ചെയ്തു. ബി.ജെ.പിയിലെ ഒരംഗം വോട്ട് രേഖപ്പെടുത്തിയില്ല. ഇതോടെ 13 അംഗ ഭരണ സമിതിയില്‍ ഏഴംഗങ്ങള്‍ അവിശ്വാസം രേഖപ്പെടുത്തിയതോടെ പ്രമേയം പാസാവുകയായിരുന്നു.
2015 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ആറ് സീറ്റ് ലഭിച്ചിരുന്നെങ്കിലും വൈസ് പ്രസിഡന്റ് പദവി രണ്ടംഗങ്ങളുള്ള മുസ്്‌ലിംലീഗിന് നല്‍കില്ലെന്ന കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് ഒരു ലീഗംഗം എല്‍.ഡി.എഫിന് വോട്ട് ചെയ്തതാണ് തരിയോട് പഞ്ചായത്തില്‍ മൂന്ന് വര്‍ഷം ഇടതുഭരണത്തിനിടയാക്കിയത്. പിന്നീട് യു.ഡി.എഫില്‍ പ്രശ്‌ന പരിഹാരമായെങ്കിലും ബി.ജെ.പി പിന്തുണ നല്‍കാത്തതിനെ തുടര്‍ന്ന് അവിശ്വാസം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ശബരിമല വിഷയത്തില്‍ സി.പി.എം നിലപാടില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പിയിലെ ഒരംഗം അവിശ്വാസത്തിനുകൂലമായി വോട്ടു നല്‍കിയത്. എന്നാല്‍ വരാനിരിക്കുന്ന പ്രസിഡന്റ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടു നില്‍ക്കുമെന്നാണ് സൂചന. യു.ഡി.എഫ് നേതൃത്വം ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പരിഗണിച്ച് വന്‍ സുരക്ഷയായിരുന്നു അംഗങ്ങള്‍ക്ക്് ഇന്നലെ ഏര്‍പ്പെടുത്തിയത്. കല്‍പ്പറ്റ സി.ഐ പ്രവീണ്‍, മീനങ്ങാടി സി.ഐ എം.വി പളനി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ നിന്നെത്തിയ അമ്പതോളം പൊലിസുകാരാണ് സുരക്ഷക്കുണ്ടായിരുന്നത്. കല്‍പ്പറ്റ ബ്ലോക്ക് സെക്രട്ടറി സരുണ്‍ ആണ് വരണാധികാരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."