വണ്ടൂരില്‍ ഇന്നു മുതല്‍ പ്ലാസ്റ്റിക് കവറുകള്‍ക്ക് പൂര്‍ണനിരോധനം
വണ്ടൂര്‍: സമ്പൂര്‍ണ പ്ലാസ്റ്റിക്ക് വിമുക്തപഞ്ചായത്തായി മാറാനുള്ള കര്‍മപരിപാടികളുടെ ഭാഗമായി വണ്ടൂര്‍ പഞ്ചയത്തില്‍ ഇന്നു മുതല്‍ സമ്പൂര്‍ണപ്ലാസ്റ്റിക്ക് നിരോധനത്തിന് തുടക്കം. നിയമം ലംഘിച്ചാല്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടികളെടുക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
ഉറവിട മാലിന്യ സംസ്‌കരണത്തിനു പ്രാധാന്യം നല്‍കിയുള്ള പദ്ധതികളാണ് പഞ്ചായത്തില്‍ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്തും,ആരോഗ്യവകുപ്പും വിവിധ സംഘടനകളും സ്ഥാപനങ്ങളുമായി സഹകരിച്ച് മുന്‍ വര്‍ഷങ്ങളില്‍ നടപ്പാക്കിയ ശുചിത്വ ഗ്രാമം പദ്ധതി വന്‍ വിജയമായിരുന്നു. മാര്‍ച്ച് മുതല്‍ അന്‍പത് മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കവറുകളുടെ വില്‍പ്പനയും വിതരണവും നിരോധിച്ചിട്ടുണ്ട്. അന്‍പത് മൈക്രോണില്‍ കൂടുതലുള്ള കവറുകള്‍ ഉപയോഗിക്കുന്ന കടയുടമകള്‍ 48,000 രൂപ പഞ്ചായത്തിലടച്ച് രജിസ്റ്റര്‍ ചെയ്യണം. രാഷ്ട്രീയ, സാമൂഹിക, യുവജന സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് പുതിയ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."