കൊറോണ: ചൈനയില്‍ രണ്ടാമത്തെ പ്രത്യേക ആശുപത്രിയും തുറന്നു
ബെയ്ജിങ്: കൊറോണ നിയന്ത്രണാതീതമായി പടര്‍ന്നുപിടിക്കുന്ന ചൈനയില്‍ വൈറസ് ബാധിതര്‍ക്കു മാത്രമായുള്ള രണ്ടാമത്തെ ആശുപത്രിയും തുറന്നു. 1,500 പേരെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള ആശുപത്രിയാണ് ഇന്നലെ തുറന്നത്. 32 വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് ആശുപത്രി.
രണ്ടാഴ്ചയോളമായി ഹൂബൈ പ്രവിശ്യ പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. ശക്തമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊതുഗതാഗവും മാര്‍ക്കറ്റുകളും അടച്ചതിനാല്‍ ജനജീവിതം ഏറെ ദുസഹമായിരിക്കുകയാണ്. ജനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ പൊലിസ് പിടികൂടി അഴിക്കുള്ളിലാക്കും. വീട്ടിലൊരാള്‍ക്കെങ്കിലും രോഗലക്ഷണം കണ്ടാല്‍ എല്ലാവരും വീട്ടുതടങ്കലിലാക്കുന്ന രീതിയാണ് ഹൂബൈയില്‍ അനുവര്‍ത്തിക്കുന്നത്. വീടുകളില്‍ തടവിലാക്കപ്പെട്ടവര്‍ക്കു ഭക്ഷണ സാധനങ്ങള്‍ പോലും കിട്ടാത്ത അവസ്ഥയാണ്. ഹൂബൈയില്‍നിന്നുള്ളവര്‍ മറ്റു പ്രവശ്യകളിലേക്കു കടന്നാലും ശക്തമായ നപടികളെ നേരിടോണ്ടി വരും.
അതേസമയം, ഫ്രാന്‍സില്‍ അഞ്ചു ബ്രിട്ടീഷ് പൗരന്‍മാര്‍ക്കു വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒരു കുട്ടിയും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍, ഇവരുടെ നിലഗുരുതരമല്ല. ഇതിനിടെ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ചൈന അടക്കമുള്ള രാജ്യങ്ങള്‍ക്ക് യു.എസ് 100 മില്യന്‍ ഡോളര്‍ പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."