HOME
DETAILS
MAL
മാലിന്യകൂമ്പാരമായി ജില്ലാ ആശുപത്രി കാന്റീന് പരിസരം
backup
February 28 2017 | 23:02 PM
പാലക്കാട്: ജില്ലാ ആശുപത്രിയില്‍ കാന്റീനുസമീപം മാലിന്യ കൂമ്പാരം. പരാതി നല്‍കിയും നടപടിയില്ലെന്ന് രോഗികള്‍. ജില്ലാ ആശുപത്രിയിലെ കാന്‍സര്‍ രോഗികളുടെ പ്രത്യേക വാര്‍ഡിനു സമീപത്തുള്ള കാന്റീന് പരിസരത്താണ് മാലിന്യങ്ങള്‍ വ്യാപകമായി കെട്ടിക്കിടക്കുന്നത്.
ആശുപത്രി മാലിന്യങ്ങളോടൊപ്പം ഭക്ഷണങ്ങളുടെ മാലിന്യവും കുന്നൂകൂടി കിടക്കുന്ന പ്രദേശത്ത് തെരുവുനായ്ക്കളുടെയും ഈച്ചകളുടെയും ശല്യം മൂലം രോഗികള്‍ക്ക് കിടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് കാന്‍സര്‍ വാര്‍ഡിലുള്ളവര്‍ പറയുന്നു.
മാലിന്യത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന കാന്റീനിലെ ഭക്ഷണ പദാര്‍ഥങ്ങളില്‍ ഈച്ചകളും പ്രാണികളും വ്യാപകമായി വന്നിരിക്കുന്നതിനാല്‍ മലീമസമായ അന്തരീക്ഷത്തില്‍ ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്നത് പകര്‍ച്ചവ്യാധികള്‍ ഉണ്ടാക്കുമെന്ന ഭീതിയിലാണ് രോഗികളും കൂട്ടിരിപ്പുകാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."