വിശപ്പ്രഹിത കേരളം പദ്ധതി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചെലവഴിച്ചത് 2.2 കോടി മാത്രം
തിരുവനന്തപുരം: വിശപ്പുരഹിത കേരളം പദ്ധതിക്കായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം നീക്കിവച്ച 20 കോടി രൂപയില്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 2.2 കോടി മാത്രം. നീക്കിവച്ച തുക പൂര്‍ണമായി ചെലവഴിക്കാതെയാണ് ഏറെ കൊട്ടിഘേഷിച്ച് ഇത്തവണത്തെ ബജറ്റിലും ധനമന്ത്രി തോമസ് ഐസക്ക് 20 കോടി രൂപ വകയിരുത്തുമെന്ന് പ്രഖ്യാപിച്ച് പദ്ധതിയെ പെരുപ്പിച്ചുകാട്ടാന്‍ ശ്രമിക്കുന്നത്.
2018-19 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ വിശപ്പുരഹിത കേരളം പദ്ധതിക്ക് ബജറ്റ് വിഹിതമായി 14 കോടി രൂപയും ആദ്യ ഉപധനാഭ്യര്‍ഥന മുഖേന ആറു കോടിയും ഉള്‍പ്പെടെ 20 കോടി വകയിരുത്തിയിരുന്നു.
2019 മാര്‍ച്ച് 31 വരെയുള്ള കണക്കു പ്രകാരം ചെലഴിച്ചത് 2.2 കോടി രൂപ മാത്രമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനെ തുടര്‍ന്ന് കോട്ടയം, കൊല്ലം ജില്ലകള്‍ക്ക് അനുവദിച്ച തുക വിനിയോഗിക്കാനും കഴിഞ്ഞില്ല. ഇതോടെ രണ്ടു ജില്ലകളില്‍ കഴിഞ്ഞ വര്‍ഷം പദ്ധതി സാധ്യമായില്ല.
മാത്രമല്ല മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ വിശപ്പുരഹിത കേരളം പദ്ധതിക്കായി ബജറ്റില്‍ വകയിരുത്തിയ തുക മറ്റേതെങ്കിലും പദ്ധതിക്കായോ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായോ വകമാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് 20 കോടിയില്‍നിന്ന് 9.9 കോടി കുറവുവരുത്തി. 2019-20ലെ ബജറ്റില്‍ നീക്കിവച്ച 20 കോടിയില്‍ 4.5 കോടി മാത്രമാണ് ഇതുവരെ ചെലവഴിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."