HOME
DETAILS
MAL
മനുഷ്യകടത്ത്: ബംഗാള്‍ ബി.ജെ.പി വനിതാ നേതാവ് അറസ്റ്റില്‍
backup
March 01 2017 | 06:03 AM
കൊല്‍ക്കത്ത: ജഗല്‍പായ്പുരി കുട്ടിക്കടത്തുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ വനിതാ വിഭാഗം നേതാവ് ജൂഹി ചൗധരിയെ സി.ഐ.ഡി അറസ്റ്റ് ചെയ്തു. ഇന്തോ- നേപ്പാള്‍ അതിര്ത്തടുത്തു വെച്ചാണ് ഇവര്‍ പിടിയിലായത്.
കേസുമായി ബന്ധപ്പെട്ട് ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. ബിമലാ ശിശു ഗ്രോ എന്ന ഒരു എന്‍.ജി.യോ വഴി ഇന്ത്യക്കകത്തേക്കും പുറത്തേക്കുമായി നവജാത ശിശുക്കളെ അടക്കം കുട്ടികളെയാണ് ഇവര്‍ കടത്തിയിരുന്നത്. ചീഫ് അഡോപ്ഷന്‍ ഓഫീസര്‍ സൊണാലി മണ്ഡല്, ചെയര്‍പേഴ്സണ്‍ ചന്ദന ചക്രബര്‍ത്തി, ചന്ദനയുടെ സഹോദരന് മനാസ് ഭൗമിക് എന്നിവരാണ് നേരത്തെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
ഇവരെ തുടരന്വേഷണത്തിനായി ജഗല്പായ്പുരിയിലേക്ക് കൊണ്ടുപോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."