HOME
DETAILS
MAL
മട്ടന്‍ ബീഫായത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്: കനയ്യ
backup
June 14 2016 | 04:06 AM
തൃശൂര്‍: ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കൊല്ലപ്പെട്ട മുഹമ്മദ് അഖ്ലാക്കിന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയ മട്ടന്‍ ബീഫായതെന്ന് ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇ.എം.എസ് സ്മൃതി 2016ല്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദി ജീവിക്കുന്നത് വിമാനത്തിലാണ്. വിദ്യാഭ്യാസത്തിനും സമൂഹികപുരോഗതിക്കും ചെലവാക്കേണ്ട പണമാണ് ഇപ്രകാരം നഷ്ടപ്പെടുത്തുന്നത്. വികസനത്തിന്റെ പേരുപറഞ്ഞ് അധികാരത്തിലെത്തുകയും പിന്നീട് സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ മറക്കുകയുമാണ് സര്‍ക്കാരുകളെന്നും അദ്ദേഹം പറഞ്ഞു. എം.എല്‍.എമാരായ മുഹമ്മദ് മുഹ്സിന്, കെ.രാജന്, മുന്‍ മന്ത്രി കെ.പി രാജേന്ദ്രന് തുടങ്ങിയവര്‍ കനയ്യയോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."