HOME
DETAILS

ക്ഷേത്ര സെക്രട്ടറിക്കു നേരെ ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണം

  
backup
January 17 2019 | 21:01 PM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%a8

ചവറ: പന്മന കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തിലെ സെക്രട്ടറിക്കു നേരെ ബൈക്കിലെത്തിയ മൂന്നംഗ ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണം. ചിറ്റൂര്‍ പൊന്മന രേവതി വീട്ടില്‍ പ്രസന്നകുമാറി (66) നെയാണ് ബൈക്ക് തടഞ്ഞ് ക്വട്ടേഷന്‍ സംഘം ആക്രമിച്ചത്. ബൈക്കിന്റെ നമ്പര്‍ സ്റ്റിക്കറുപയോഗിച്ച് മറച്ചെത്തിയ ക്വട്ടേഷന്‍ സംഘം മാരകായുധങ്ങളുപയോഗിച്ചാണ് ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ ഇരു കൈക്കും പുറത്തും പരുക്കേറ്റു. കമ്പിവടി കൊണ്ടുള്ള അടിയുടെ മൂന്ന് വലിയ പാടുകള്‍ പ്രസന്നകുമാറിന്റെ പുറത്ത് മുറിവുകളായിരിക്കുകയാണ്. ബുധനാഴ്ച രാത്രി 8.30 ഓടെ കെ.എം.എം.എല്‍ കമ്പനി സ്ഥലം ഏറ്റെടുത്ത പന്മനയിലെ ആളൊഴിഞ്ഞ സ്ഥലത്താണ് ആക്രമണമുണ്ടായത്. വീട്ടില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനായി ഇടപ്പള്ളിക്കോട്ടയിലേക്ക് ബൈക്കില്‍ പോകവേ പ്രസന്നകുമാറിന്റെ ബൈക്ക് തടഞ്ഞ് മൂന്നംഘ ക്വട്ടേഷന്‍ സംഘം ആക്രമിക്കുകയായിരുന്നു.
ബഹളംവച്ചതോടെ അതുവഴി കടന്നു പോയ യാത്രക്കാര്‍ ഓടിക്കൂടിയതോടെ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പ്രസന്നകുമാര്‍ ചവറ പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ആക്രമണത്തിനുപയോഗിച്ച കമ്പി വടികള്‍ സംഭവസ്ഥലത്ത് ഉപേക്ഷിച്ചിട്ടാണ് ആക്രമികള്‍ കടന്നു കളഞ്ഞത്. ക്ഷേത്രത്തിലെ ഭരണമാറ്റം സംബന്ധിച്ചുള്ള മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രസന്നകുമാര്‍ പറഞ്ഞു. സംഭവത്തില്‍ ചവറ പൊലിസ് കേസെടുത്തു. പരുക്കേറ്റ പ്രസന്നകുമാര്‍ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി തത്ക്കാലം വേണ്ടെന്ന് സിപിഎമ്മിൽ ധാരണ

National
  •  3 months ago
No Image

1980ന് ശേഷം ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ച് ചൈന

International
  •  3 months ago
No Image

ഹയർ സെക്കൻഡറി പഠനക്കുറിപ്പുകൾ വാട്‌സ്ആപ് വഴി നൽകുന്നതിന് വിലക്ക്

Kerala
  •  3 months ago
No Image

യുഎഇയും അമേരിക്കയും കസ്റ്റംസ് സഹകരണ കരാറിൽ ഒപ്പുവച്ചു

uae
  •  3 months ago
No Image

ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും

uae
  •  3 months ago
No Image

പാറിപ്പറക്കാന്‍ ശംഖ് എയര്‍ലൈന്‍; കമ്പനിക്ക് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പച്ചക്കൊടി

National
  •  3 months ago
No Image

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി

oman
  •  3 months ago
No Image

വടം പൊട്ടി; അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റാനായില്ല; ദൗത്യം നാളെയും തുടരും

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-09-25-2024

PSC/UPSC
  •  3 months ago
No Image

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കര്‍ണാടക വഹിക്കും; ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് സിദ്ധരാമയ്യ

Kerala
  •  3 months ago