നെല്‍കൃഷിയില്‍ നൂറുമേനി കൊയ്ത് പഞ്ചായത്തംഗം
പൂച്ചാക്കല്‍: പഞ്ചായത്ത് അംഗത്തിന്റെ നെല്‍കൃഷിയില്‍ നൂറുമേനി വിളവ്. പാണാവള്ളി പഞ്ചായത്തംഗമായ പുതുവല്‍നികര്‍ത്തില്‍ എസ്. ഷിബു ആണ് നെല്‍കൃഷിയില്‍ യുവകര്‍ഷകര്‍ക്ക് മാതൃകയാകുന്നത്. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഉളവെയ്പ്പ് കൊറ്റശേരി പാടശേഖരത്തിലെ കാടുപിടിച്ചു കിടന്ന പത്ത് ഏക്കര്‍ സ്ഥലം വൃത്തിയാക്കി കൃഷിയോഗ്യമാക്കിയാണു ഷിബു നെല്‍കൃഷി ചെയ്തത്.
അത്യുല്‍പാദന ശേഷിയുള്ളതും മറ്റു നെല്ലിനങ്ങളെ അപേക്ഷിച്ച് തൂക്കം കൂടുതലുള്ളതുമായ സങ്കര ഇനത്തില്‍പെട്ട ഉമ വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. പൊതുപ്രവര്‍ത്തന രംഗത്തു സജീവമായി നില്‍ക്കുമ്പോഴും അതിനിടയില്‍ കിട്ടുന്ന സമയങ്ങളില്‍ പാടത്ത് ചെലവഴിച്ചാണു ഷിബു നൂറുമേനി കൈവരിച്ചത്. കൃഷിഭവനില്‍ നിന്നാണ് വിത്തുകള്‍ ലഭിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ശാന്തമ്മ പ്രകാശ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെംബര്‍ പി.എം പ്രമോദ്, പഞ്ചായത്ത് അംഗങ്ങളായ വിമല്‍ രവീന്ദ്രന്‍, പുഷ്‌കരന്‍, അംബികാ ശശിധരന്‍ പങ്കെടുത്തു. കൃഷിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയും സഹായവും നല്‍കുന്നത് ഭാര്യ ബിന്ദുവാണ്. പ്രദേശത്തെ നെല്‍വയലുകള്‍ അന്യമാകുന്ന സ്ഥിതിയാണുള്ളത്. ഏറെ നാളത്തെ ഷിബുവിന്റെ മോഹമായിരുന്നു ഉപയോഗശൂന്യമായ പാടത്ത് നെല്‍കൃഷി ചെയ്യുക എന്നത്. അതിനുള്ള ശ്രമം വിജയം കണ്ടതിന്റെ സന്തോഷത്തിലാണു ഷിബുവും കുടുംബവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."