തെങ്ങുകയറ്റക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ
കൊച്ചി: നാളികേര വികസന ബോര്‍ഡിന്റെ കേര സുരക്ഷ പദ്ധതിപ്രകാരം തെങ്ങുകയറ്റക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു. രണ്ടുലക്ഷം രൂപയുടെ പരിരക്ഷയാണ് നല്‍കുന്നത്. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
നാളികേര വികസന ബോര്‍ഡിന്റെ ചങ്ങാതിക്കൂട്ടം പരിശീലനമോ നീര ടെക്‌നീഷ്യന്‍ പരിശീലനമോ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ ആദ്യവര്‍ഷം ഇന്‍ഷുറന്‍സ് പ്രീമിയം അടയ്‌ക്കേണ്ടതില്ല. അവരുടെ ഒരു വര്‍ഷത്തേക്കുള്ള പ്രീമിയം ബോര്‍ഡ് വഹിക്കും. ഇന്‍ഷുറന്‍സ് കാലാവധി ഒരുവര്‍ഷമാണ്. കാലാവധിക്കുശേഷം ഗുണഭോക്താവിന്റെ വിഹിതമായ 28 രൂപ നല്‍കി പോളിസി പുതുക്കാവുന്നതാണ്.
പരമ്പരാഗതമായി തെങ്ങുകയറ്റം തൊഴിലായി ചെയ്യുന്ന 65 വയസില്‍ താഴെയുള്ള തെങ്ങുകയറ്റ തൊഴിലാളികള്‍ക്കും 28 രൂപ മുടക്കി പദ്ധതിയില്‍ ഗുണഭോക്താവാകാം.
നാളികേര വികസന ബോര്‍ഡിന്റെ പേരില്‍ എറണാകുളത്ത് മാറാവുന്ന 28 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അപേക്ഷകള്‍ ചെയര്‍മാന്‍, നാളികേര വികസന ബോര്‍ഡ്, കേരഭവന്‍, എസ്.ആര്‍.വി റോഡ്, കൊച്ചി - 682011 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷാ ഫോമിനും ക്ലെയിം ഫോമിനും പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ബോര്‍ഡിന്റെ ംംം.രീരീിൗയേീമൃറ.ഴീ്.ശി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0484 2377266.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."