HOME
DETAILS
MAL
വ്രതാനുഷ്ഠാനകാലത്തെ ശരീരിക മാറ്റങ്ങള്‍
backup
June 14 2016 | 06:06 AM
വ്രതാനുഷ്ഠാനം ആരോഗ്യത്തിന് നല്ലതോ അല്ലയോ എന്ന ആശങ്ക മിക്കവര്‍ക്കും ഉണ്ട്. ഇതിനുള്ള ഉത്തരം ലഭിക്കണമെങ്കില്‍ ഉപവസിക്കുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന പ്രക്രിയകളെക്കുറിച്ച് അറിയണം. ഉപവസിക്കുമ്പോള്‍ ശരീരത്തിലെ ആന്തരികാവയങ്ങളിലെ മാറ്റങ്ങള്‍ എന്തെന്ന് പരിശോധിക്കാം.
കരള്‍
ശരീരത്തിലെ ഊര്‍ജ സ്രോതസ്സുകളുടെ മുഖ്യ നിയന്ത്രകന്‍. ഉപവാസനേരത്ത്, ശരീരത്തിലെ അവയവങ്ങളില്‍ നിന്ന് ഷുഗര്‍ ഉത്പാദിപ്പിച്ച് ഊര്‍ജം നിലന്ിര്‍ത്തുന്നു.
അന്നനാളം
ഉപവസിക്കുമ്പോള്‍ പ്രത്യക മാറ്റമൊന്നും സംഭവിക്കുന്നില്ല.
പിത്താശയം
ഉപവാസനേരത്ത് പിത്തരസം ഉത്പാദിപ്പിച്ച് അടുത്ത ദഹനത്തിനായി തയാറെടുക്കുന്നു.
ചെറുകുടല്‍
ദഹനരസങ്ങളുടെ ഉത്പാദനം താത്കാലികമായി നിര്‍ത്തുന്നു. ഓരോ നാലു മണിക്കൂറിലും ചെറിയ തോതില്‍ ചുരുങ്ങുന്നു.
ആമാശയം
ദഹനത്തിനായുള്ള രസങ്ങളുടെ ഉത്പാദനം കുറയുന്നു.
ആഗ്നേയാശയം
സാധാരണയായി ഉത്പാദിപ്പിക്കുന്ന ഇന്‍സുലിനു പകരം, കരളില്‍ നിന്നും പേശികളില്‍ നിന്നും ഷുഗര്‍ഉപയോഗിക്കുന്നതിനായുള്ള ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നു.
വന്‍കുടല്‍
ആഹാരത്തില്‍ നിന്നും ഏറ്റവും അധികം വെള്ളം വലിച്ചെടുക്കുന്നു. വൃക്കയ്ക്കു ശേഷം ശരീരത്തില്‍ ഏറ്റവും അധികം ജലാംശം നിയന്ത്രിക്കുന്നത് വന്‍കുടലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."