2018 സംസ്ഥാന മാധ്യമ അവാര്‍ഡ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: 2018 സംസ്ഥാന മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തില്‍ ജനറല്‍ റിപ്പോര്‍ട്ടിംഗ്, വികസനോന്‍മുഖ റിപ്പോര്‍ട്ടിംഗ്, കാര്‍ട്ടൂണ്‍, ഫോട്ടോഗ്രഫി എന്നിവയിലും ദൃശ്യമാധ്യമ വിഭാഗത്തില്‍ ടിവി റിപ്പോര്‍ട്ടിംഗ്, ടിവി അഭിമുഖം, ടിവി ക്യാമറ, ടിവി എഡിറ്റിംഗ്, ന്യൂസ് റീഡിംഗ് തുടങ്ങിയവയിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
അച്ചടി മാധ്യമ വിഭാഗത്തില്‍ ജനറല്‍ റിപ്പോര്‍ട്ടിംഗില്‍ കേരള കൗമുദി കൊല്ലം ബ്യൂറോ ചീഫ് സി. വിമല്‍കുമാറിനാണ് അവാര്‍ഡ്. വികസനോന്‍മുഖ റിപ്പോര്‍ട്ടിംഗിനുള്ള അവാര്‍ഡ് ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ ലെനി ജോസഫിനാണ്. മാതൃഭൂമിയിലെ സീനിയര്‍ ന്യൂസ് ഫോട്ടോഗ്രാഫര്‍ സാജന്‍ വി. നമ്പ്യാര്‍ക്ക് ന്യൂസ് ഫോട്ടോഗ്രഫി അവാര്‍ഡ്. മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫര്‍ റിജോ ജോസഫിന് ന്യൂസ് ഫോട്ടോഗ്രഫി പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. മാധ്യമത്തിലെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് വി.ആര്‍. രാഗേഷിനാണ് കാര്‍ട്ടൂണ്‍ പുരസ്‌കാരം.
ടിവി ന്യൂസ് റിപ്പോര്‍ട്ടിംഗില്‍ ഏഷ്യാനെറ്റ് ന്യൂസിലെ ചീഫ് റിപ്പോര്‍ട്ടര്‍ കെ. അരുണ്‍കുമാറിനാണ് അവാര്‍ഡ്. മീഡിയവണിലെ റിപ്പോര്‍ട്ടര്‍ ഷിദ ജഗത്തിനും ഏഷ്യാനെറ്റ് ന്യൂസിലെ ജോഷി കുര്യനും സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചു. ടിവി അഭിമുഖത്തിനുള്ള അവാര്‍ഡിന് കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റര്‍ വി.എസ് രാജേഷും ഏഷ്യാനെറ്റ് ന്യൂസിലെ കോ ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ജിമ്മി ജെയിംസും അര്‍ഹരായി. ഏഷ്യാനെറ്റ് ന്യൂസിലെ ക്യാമറാമാന്‍ വിജേഷ് ജി.കെ.പിയ്ക്കാണ് ടിവി ന്യൂസ് ക്യാമറയ്ക്കുള്ള അവാര്‍ഡ്. മാതൃഭൂമി ന്യൂസിലെ ക്യാമറാമാന്‍ വേണു പി.എസിന് ടിവി ന്യൂസ് ക്യാമറയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റര്‍ എന്‍. ശ്രീജയ്ക്കാണ് ടിവി ന്യൂസ് റീഡര്‍ക്കുള്ള അവാര്‍ഡ്. മനോരമ ന്യൂസിലെ ചീഫ് വീഡിയോ എഡിറ്റര്‍ അശോകന്‍ പി.ടിയ്ക്കാണ് ടിവി ന്യൂസ് എഡിറ്റിംഗിനുള്ള അവാര്‍ഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."