HOME
DETAILS
MAL
ഭക്ഷണം മോശമെന്ന് പരാതിപ്പെട്ട മുന്‍ ജവാന്റെ മകന് മരിച്ച നിലയില്‍
backup
January 18 2019 | 19:01 PM
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സൈനികര്‍ക്ക് ലഭിക്കുന്നത് മോശം ഭക്ഷണമാണെന്ന് ഫേസ്ബുക്കില്‍ വീഡിയോ ഷെയര്‍ ചെയ്തതിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ജവാന് തേജ് ബഹദൂര്‍ യാദവിന്റെ മകന് മരിച്ച നിലയില്‍.
ഹരിയാനയിലെ റെവാരിയിലുള്ള ഇദ്ദേഹത്തിന്റെ വസതിയിലാണ് 22 കാരനായ രോഹിതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ അടച്ചിട്ട മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം തോക്കും ഉണ്ടായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. യു.പിയില്‍ കുംഭമേളയില്‍ പങ്കെടുക്കാനായി പോയ തേജ് ബഹദൂര്‍ യാദവിനെ മരണവിവരം അറിയിക്കുമെന്നു പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."