HOME
DETAILS
MAL
വ്യാജ മനുഷ്യാവകാശ സംഘടനകളെ കുറിച്ച് അന്വേഷണം നടത്താന്‍ ഡി.ജി.പിക്ക് നിര്‍ദേശം
backup
March 01 2017 | 20:03 PM
തിരുവനന്തപുരം: വ്യാജമനുഷ്യാവകാശ സംഘടനകളെ കുറിച്ച് അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ജില്ലാ പൊലിസ് മേധാവികള്‍ക്ക് നിര്‍ദേശം നല്കാന് ഡി.ജി.പിക്ക് മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്. മനുഷ്യാവകാശ കമ്മിഷന്റെ പേരിന് സാദൃശ്യമുള്ള രീതിയില്‍ പേരിട്ട് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വ്യാജ മനുഷ്യാവകാശ സംഘടനകളെ കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനാണ് ഉത്തരവ്.
തിരുവനന്തപുരം പുല്ലുവിളയിലുള്ള ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയെ മനുഷ്യാവകാശ കമ്മീഷനിലെ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി ചിലര്‍ ക്ലാസില്‍ നിന്നും വിളിച്ചിറക്കി മൊഴി രേഖപ്പെടുത്തിയ സംഭവത്തിലാണ് കമ്മിഷന് ആക്ടിങ് ചെയര്‍പേഴ്സണ്‍ പി മോഹനദാസിന്റെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."