HOME
DETAILS
MAL
കോടതിയില്‍ നല്കിയ പട്ടിക വ്യാജം: ശ്രീധരന്‍പിള്ള
backup
January 18 2019 | 20:01 PM
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്കിയ യുവതീ പ്രവേശന പട്ടിക വ്യാജമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. കേരളത്തിലെ വിശ്വാസി സമൂഹത്തോട് തോറ്റതിലുള്ള ജാള്യത മറയ്ക്കാനാണ് വ്യാജ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചത്.
ശബരിമല ക്ഷേത്രത്തിലെ കാര്യങ്ങള്‍ നോക്കാന്‍ ഹൈക്കോടതി നിയോഗിച്ച ജില്ലാ ജഡ്ജിയും മൂന്നംഗ നിരീക്ഷണ സമിതിയുമുണ്ട്. ഇവര്‍ക്ക് ഒന്നും ഇത്തരം റിപ്പോര്‍ട്ട് നല്‍കാത്ത പിണറായി സര്‍ക്കാര്‍ വ്യാജ സത്യവാങ്മൂലം നല്‍കിയത് പുനഃപരിശോധന വിധിയെ സ്വാധീനിക്കാനാണ്. തന്റെ പിടിവാശി തീര്‍ക്കാന്‍ ഏതറ്റംവരെയും പിണറായി പോകുമെന്നതിന്റെ തെളിവാണ് വ്യാജ സത്യവാങ്മൂലമെന്നും ശ്രീധരന് പിള്ള പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."