HOME
DETAILS
MAL
ശബരിമല നടവരവില്‍ വന്‍ ഇടിവ്
backup
January 18 2019 | 20:01 PM
തിരുവനന്തപുരം: ശബരിമല നടവരവില്‍ വന്‍ ഇടിവ്. മകരവിളക്ക് കാലത്തെ 18 ദിവസത്തെ വരുമാനത്തില്‍ 33 കോടിയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
മുന്‍ വര്‍ഷം ഈ കാലയളവിലെ വരുമാനം 99,74,32,408 രൂപയായിരുന്നു, എന്നാല്‍ ഈ വര്‍ഷം അത് 63,00,69,947 രൂപയായി കുറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ വരുമാനം ലഭിച്ചുകൊണ്ടിരുന്ന എല്ലാ മേഖലകളിലും വന്‍ കുറവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. സംഭാവന ഇനത്തില്‍ മാത്രമാണ് അല്‍പം വര്‍ധനവ് ഉണ്ടായത്. അപ്പം അരവണ വില്‍പ്പനയില്‍ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. ഒപ്പം നടവരവ്, കരാര്‍ എന്നിവയിലും കുറവ് ഉണ്ടായിട്ടുണ്ട്. 18 ദിവസത്തെ കണക്ക് മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആകെ വരുമാനത്തിന്റെ കണക്ക് വരും ദിവസങ്ങളില്‍ മാത്രമേ പുറത്തുവരികയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."