വിദ്യാര്‍ഥികളില്‍ കൗതുകവും അറിവും പകര്‍ന്ന് പുരാവസ്തു പ്രദര്‍ശനം
മാവൂര്‍: കേരളം നടന്ന് കയറിയ പതിറ്റാണ്ടുകളെ അടയാളപ്പെടുത്തുന്ന പുരാവസ്തു പ്രദര്‍ശനവുമായി വെസ്റ്റ് പാഴുര്‍ നിബ്രാസ് സ്‌കൂള്‍. 'കേരളപഴമ' എന്ന പേരില്‍ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.
സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ക്കും കാണാന്‍ അവസരമൊരുക്കിയിരുന്നു. പഴയ കാലത്ത് ഉപയോഗിച്ച പാത്രങ്ങളും ആയുധങ്ങളും വീട്ടുപകരണങ്ങളും മേളയിലെ മുഖ്യ ആകര്‍ഷണമായി. നുകം, കലപ്പ, കുന്താണി, ചെല്ലപ്പെട്ടി, പഴയ കാല പണപ്പെട്ടി, നാരായം, പങ്കായം, നങ്കൂരം, പായഭരണി, വെള്ളിക്കോല്‍, മണ്‍പ്രതിമകള്‍ എന്നിവ മിക്ക വിദ്യാര്‍ഥികളും ആദ്യമായാണ് കണ്ടത്. അപൂര്‍വയിനം കാമറകള്‍, പഴയിനം റേഡിയോകള്‍, ഗ്രാമഫോണ്‍, അരഞ്ഞാണം, ഉറി, ചാരുകസേര, കൈലാറ്റ,പാതാളക്കരണ്ടി തുടങ്ങിയവയും മേളയിലുണ്ടായിരുന്നു. വിദ്യാഥികള്‍ തന്നെയാണ് മിക്ക സാധനങ്ങളും വീടുകളില്‍ നിന്ന് ശേഖരിച്ചത്. പ്രദര്‍ശനങ്ങളുടെ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ എന്‍.എം ഹുസൈന്‍ നിര്‍വഹിച്ചു.
സി. ആയിഷ(കുടുംബശ്രീ കൗണ്‍സിലര്‍), വി. മജീദ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ്് മുഹമ്മദ് അധ്യക്ഷനായി. അധ്യാപകരായ ആസിഫ്, ഫെമിന, റൈഹാനത്ത്, നസീറ, കദീജ, പ്രിന്‍സിപ്പല്‍ സൂര്യ, ബാബു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."