വിദ്യാര്‍ഥികളും പൊലിസും കൈകോര്‍ത്തു; നിര്‍ധന കുടുംബത്തിന് സ്‌നേഹവീടൊരുങ്ങുന്നു
തലക്കുളത്തൂര്‍: ഒരുകൂട്ടം വിദ്യാര്‍ഥികളുടെയും പൊലിസിന്റെയും നേതൃത്വത്തില്‍ നിര്‍ധന കുടുംബത്തിനായി വീടൊരുങ്ങുന്നു. അന്നശ്ശേരി പാറപ്പാറയിലെ പരേതനായ സുനില്‍ കുമാറിന്റെ കുടുംബത്തിന് സി.എം.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളും, എലത്തൂര്‍ ജനമൈത്രി പൊലിസും ചേര്‍ന്ന് നിര്‍മിക്കുന്ന വീടിന്റെ പ്രവൃത്തിയാണ് അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് സുനില്‍കുമാര്‍ മരിച്ച ദിവസം വീട്ടിലെത്തിയ സ്‌കൂളിലെ കൊമേഴ്‌സ് വിഭാഗത്തിലെ വിദ്യാര്‍ഥികളാണ് വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാനുള്ള ഫണ്ട് സ്വരൂപിക്കാന്‍ മുന്നിട്ടിറങ്ങിയത്.
അധ്യാപകനായ എം. ഹരീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ഫണ്ട് ശേഖരണം ആരംഭിച്ചപ്പോള്‍ പിന്തുണയുമായി എലത്തൂര്‍ ജനമൈത്രി പൊലിസും, സ്‌കൂള്‍ പി.ടി.എയും മറ്റ് അധ്യാപകരും രംഗത്തെത്തുകയായിരുന്നു. പഞ്ചായത്തംഗം സുഭാഷിണി, എലത്തൂര്‍ എസ്.ഐ ധനഞ്ജയദാസ്, പ്രിന്‍സിപ്പല്‍ ഫാത്തിമ ഹന്നഹഗര്‍, പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ സത്താര്‍, അധ്യാപകരായ മുഹമ്മദ് ഷഫീന്‍ , അനുപമ എന്നിവരും പിന്തുണയേകി. അവസാന മിനുക്ക് പണി പൂര്‍ത്തിയാക്കി 26 ന് താക്കോല്‍ ദാനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."