അധ്യാപനം കച്ചവടവല്‍ക്കരിക്കപ്പെട്ടു: ഡോ.കെ. മുഹമ്മദ് ബഷീര്‍
കോഴിക്കോട്: അധ്യാപനം ഒരു സേവനം എന്ന നിലയില്‍ നിന്ന് വിട്ട് വെറുമൊരു തൊഴിലായി മാറിയ സാഹചര്യമാണ് ഇന്നുള്ളതെന്ന് കാലിക്കറ്റ് സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ.കെ. മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടു. ഫാറൂഖ് ട്രെയിനിങ് കോളജ് സംഘടിപ്പിച്ച വിദ്യാഭ്യാസോത്സവം - എഡ്യുഫെസ്റ്റ് 2017 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. അഹമ്മദ് അധ്യക്ഷനായി.പ്രിന്‍സിപ്പല്‍ ഡോ.സി. എ.ജവഹര്‍,കെ. വി കുഞ്ഞമദ് കോയ, അഡ്വക്കറ്റ് വി വീരാന്‍, പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ, ഡോ. മുസ്തഫ ഫാറൂഖി തുടങ്ങിയവര്‍ സംസാരിച്ചു. ഗവേഷക വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ബേര്‍ഡ് വ്യു എന്ന ബുള്ളറ്റിന്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. സി. മുഹമ്മദ് അനീസ് സ്വാഗതവും ഡോ.ഫാത്തിമാ സീന നന്ദിയും പറഞ്ഞു.
പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടതാണെന്ന ബോധം മനുഷ്യരിലുണ്ടെങ്കിലും പ്രവര്‍ത്തനങ്ങളില്‍ അതു കാണാന്‍ കഴിയുന്നില്ലെന്ന് സി. ആര്‍ നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു എഡ്യുഫെസ്റ്റിന്റെ ഭാഗമായി യു.ജി.സി സഹായത്തോടെ നടന്ന ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.മുഹമ്മദ് ഫാറൂഖ് സ്വാഗതവും കെ. മുഹമ്മദ് ഷരീഫ് നന്ദിയും പറഞ്ഞു. വിദ്യാഭ്യാസ സെമിനാര്‍ ഡോ. ഫസല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. സിന്‍ഡിക്കേറ്റ് അംഗം കെ.കെ ഫനീഫ, ആബിദ ഫാറൂഖി, പി.എം. എ ഗഫൂര്‍, വി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഇര്‍ഷാന ഷഹനാസ് സ്വാഗതവും സാലിഹ് മൂസ നന്ദിയും പറഞ്ഞു. ജലസമാധി എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം, കരിയര്‍ എക്‌സ്‌പോ, പുസ്തകമേള എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി നടന്നു.
പാചകവാതക വില വര്‍ധന പിന്‍വലിക്കണം
മാവൂര്‍: സാധാരണ ജനങ്ങളുടെ ജീവിതം പ്രയാസപ്പെടുത്തുന്ന രീതിയില്‍ അടിക്കടി പാചകവാതക വില ഭീമമായി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണെന്നും വില വര്‍ധനവ് പിന്‍വലിക്കണമെന്നും മാവൂര്‍ പഞ്ചായത്ത് മുസ്്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. യു. എ ഗഫൂര്‍ അധ്യക്ഷനായി. പഞ്ചായത്ത് ലീഗ് സെക്രട്ടറി വി.കെ റസാഖ് ഉദ്ഘാടനം ചെയ്തു. ഒ.എം നൗഷാദ്, ടി.പി ഉമ്മര്‍, കെ ലത്തീഫ് മാസ്റ്റര്‍, ഹബീബ് ചെറുപ്പ, മുര്‍ത്താസ്, ബഷീര്‍ സംസാരിച്ചു. സെക്രട്ടറി പി.പി സലാം കുറ്റിക്കടവ് സ്വാഗതവും ജംഷാദ് ബാവ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."