സഊദിയില്‍ ഏല്ലാ ഗതാഗത നിയമലംഘനങ്ങളും ഇനി സ്മാര്‍ട്ട് കാമറ പിടികൂടും
റിയാദ്: സഊദിയില്‍ ഏല്ലാ ഗതാഗത നിയമ ലംഘനങ്ങളും പിടികൂടാന്‍ ഇനി സ്മാര്‍ട്ട് കാമറ സംവിധാനം. സഊദി ട്രാഫിക് വിഭാഗമാണ് തദ്ദേശീയമായി വികസിപ്പിച്ച പുതിയ സംവിധാനം ഉപയോഗപ്പെടുത്തി ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്താനുള്ള പദ്ധതിക്ക് തുടക്കമിടുന്നത്. നേരത്തെ വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെയും സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരെയും പിടിക്കുന്നതിനു കാമറകള്‍ സ്ഥാപിച്ചിരുന്നു. ഇതിനു പുറമെയാണ് കൂടുതല്‍ നിയമ ലംഘനങ്ങള്‍ ഒപ്പിയെടുക്കുന്നതിനു സ്മാര്‍ട്ട് കാമറകള്‍ സജ്ജീകരിക്കുന്നത്. യാത്രക്കിടെ ട്രാക്ക് പരിധി ലംഘിക്കുക, അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ യു ടേണ്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള നിയമ ലംഘനങ്ങളാനാണ് കാമറ കണ്ണുകള്‍ ഒപ്പിയെടുക്കുക. പുതിയ സംവിധാനം വിശദീകരിക്കുന്ന വിഡിയോ സഊദി ട്രാഫിക് വിഭാഗം ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. സഞ്ചാര ട്രാക്കില്‍ പാലിക്കേണ്ട മര്യാദകള്‍ ലംഘിക്കുന്നത് മറ്റുള്ളവരുടെ അവകാശത്തിന് നേരെയുള്ള കടന്നു കയറ്റമാകുമെന്നതിന്റെ പുറമെ അപകടങ്ങള്‍ക്കും വഴിവെക്കുമെന്നതിനാല്‍ ട്രാഫിക് നിയമ ലംഘനം ഒരു നിലക്കും അനുവദിക്കുകയില്ലെന്ന കാഴ്ചപ്പാടിലാണ് പുതിയ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."