മഞ്ഞളിനെ വിഷമുക്തമാക്കാന്‍ 'മഞ്ഞള്‍ ഗ്രാമം' പദ്ധതി
നീലേശ്വരം: വിഷഹാരിയായ മഞ്ഞളിനെ മാരക വിഷമായ രാസവസ്തുക്കളില്‍ നിന്നു മോചിപ്പിക്കാന്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ 'മഞ്ഞള്‍ ഗ്രാമം' പദ്ധതി നടപ്പാക്കുന്നു. നീലേശ്വരം ബ്ലോക്കിന്റെ കാന്‍സര്‍ പ്രതിരോധ പ്രൊജക്ടായ അതിജീവനവുമായി ബന്ധപ്പെടുത്തിയാണു 'മഞ്ഞള്‍ ഗ്രാമം' പദ്ധതി നടപ്പാക്കുന്നത്. ജനകീയാസൂത്രണ പദ്ധതിയില്‍ തിരഞ്ഞെടുത്ത പഞ്ചായത്തുകളിലായിരിക്കും പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി സംഘങ്ങള്‍ക്കു മഞ്ഞള്‍ വിത്തും ചകിരിച്ചോറ് കംപോസ്റ്റും പരിശീലനവും നല്‍കും. പച്ചക്കറികളിലെ രാസകീടനാശിനികളെക്കാള്‍ അപകടകാരികളായ ലെഡ് ക്രോമേറ്റ് അടക്കുള്ള രാസവസ്തുക്കളാണു ഇന്നു വിപണിയില്‍ ലഭ്യമായ മഞ്ഞള്‍പ്പൊടിയില്‍ അടങ്ങിയിരിക്കുന്നതെന്ന തിരിച്ചറിവില്‍ നിന്നാണു പദ്ധതിയെന്നു നീലേശ്വരം കൃഷി അസി.ഡയരക്ടര്‍ ആര്‍ വീണാറാണി പറഞ്ഞു.
പിലിക്കോട്, കയ്യൂര്‍ ചീമേനി, പടന്ന പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. 27 ഗ്രൂപ്പുകളിലെ 2700 കര്‍ഷകരാണു ഗുണഭോക്താക്കള്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച് പുറത്തിറക്കിയ അത്യുല്‍പാദന ശേഷിയുള്ള പ്രതിഭ മഞ്ഞളിനമാണു വിതരണത്തിനെത്തിയത്. ഒരു കിലോഗ്രാം വിത്തില്‍ നിന്നു ഏറ്റവും കൂടുതല്‍ ഒളിയോറെസിനും കുര്‍ക്കുമിനും അടങ്ങിയ 18കിലോ മഞ്ഞള്‍ ഉല്‍പാദിപ്പിക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."