മോദിയേക്കാള്‍ ജനപ്രീതി രാഹുലിന്; ബിഹാറില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് പാര്‍ട്ടി വിട്ടു
പാട്ന: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാറില്‍ ബിജെപിയ്ക്ക് തിരിച്ചടിയായി മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ടു. ബിജെപി മുന്‍ എംപിയും മുതിര്‍ന്ന നേതാവുമായ ഉദയ് സിംഗാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.
ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ നയിക്കുന്ന സര്‍ക്കാരിന് പിന്തുണ നല്കിയ ബി.ജെ.പിയുടെ നടപടി പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആശങ്കയും ഭയവുമുണ്ടാക്കിയെന്ന് ഉദയ് സിങ് പറഞ്ഞു. നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ ജനപ്രീതി അതിവേഗം ഇടിഞ്ഞു കൊണ്ടിരിക്കുകയാണെന്നും ഉദയ് പറഞ്ഞു.
ബി.ജെ.പി നേതൃത്വത്തിന്റെ നിലപാടുകളെ കുറ്റപ്പെടുത്തിയ ഉദയ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി വര്‍ദ്ധിക്കുകയാണ്. ബിജെപിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം ഒരിക്കലും അംഗീകരിക്കാനാകില്ല. പ്രതിപക്ഷത്തെ തുടച്ചു നീക്കിയാല്‍ ഒരിക്കലും ജനാധിപത്യത്തിന് നിലനില്‍പ്പുണ്ടാകില്ല' ഉദയ് സിംഗ് പറഞ്ഞു.
ബിഹാറിലെ പുര്‍ണിയ മണ്ഡലത്തില്‍ നിന്നും മത്സരിച്ച് ജയിച്ച് രണ്ടുവട്ടം എം പിയായ ആളാണ് ഉദയ് സിംഗ്. അതേസമയം, പാര്‍ട്ടി വിട്ട ശേഷമുള്ള ഭാവി പരിപാടികളെ കുറിച്ച് ഉദയ് സിങ് സൂചനകളൊന്നും നല്‍കിയിട്ടില്ല. എന്നാല്‍ താന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യത്തിനൊപ്പമുണ്ടാകുമെന്ന സൂചന നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."