മാതൃഭാഷയെ ആദരവോടെ സ്വീകരിക്കണം: കെ.ഡി പ്രസേനന്‍ എം.എല്‍.എ
ആലത്തൂര്‍: മാതൃഭാഷയെ ആദരവോടെ സ്വീകരിക്കാന്‍ തയ്യാറായാല്‍ മാത്രമേ വിദ്യാഭ്യാസ സാംസ്‌ക്കാരിക മേഖലകളില്‍ പുരോഗതിയുണ്ടാവൂയെന്ന് കെ.ഡി പ്രസേനന്‍ എം.എല്‍.എ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമഗ്രശിക്ഷ കേരളം നടപ്പാക്കുന്ന 'മലയാളത്തിളക്കം' ജില്ലാതല പ്രഖ്യാപനം എരിമയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതൃഭാഷയിലുള്ള അറിവില്ലായ്മ മൂലമാണ് വിദ്യാഭ്യാസമേഖലയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളം സിവില്‍ സര്‍വിസ് പോലുള്ള പരീക്ഷകളില്‍ വിദ്യാഭ്യാസപരമായി പല സംസ്ഥാനങ്ങളേക്കാള്‍ പിന്നിലാവുന്നത്. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ടും മാതൃഭാഷയില്‍ അറിവില്ലാത്ത കുട്ടികള്‍ ഉണ്ടെന്നുള്ള തിരിച്ചറിവാണ് മലയാളത്തിളക്കം പദ്ധതി രൂപീകരണത്തിന് കാരണമായതെന്ന് എം.എല്‍.എ പറഞ്ഞു. ജില്ലയിലെ 918 സ്‌കൂളുകളില്‍ നടത്തിയ പരിശോധനയില്‍ മൂന്നു മുതല്‍ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളിലെ ഭിന്നശേഷി വിദ്യാര്‍ഥികളടക്കം 25,278 കുട്ടികളെ മാതൃഭാഷാ പരിശീലനത്തിനായി തിരഞ്ഞെടുത്തതില്‍ 23,258 കുട്ടികള്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കി 92 ശതമാനം വിജയം കൈവരിക്കുകയും ചെയ്തു.
സമഗ്രശിക്ഷ കേരളം മൂന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് മാതൃഭാഷയിലുള്ള പ്രാവീണ്യം വര്‍ധിപ്പിക്കാനായി 2018 സെപ്റ്റംബറിലാണ് 'മലയാളത്തിളക്കം' പദ്ധതി തുടങ്ങിയത്. മലയാളം എഴുതാനും വായിക്കാനും പിന്നിലുള്ള കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കി മുന്നോട്ടു കൊണ്ടുവരിക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. ദൃശ്യമാധ്യമങ്ങളുടെ സഹായത്തോടെ മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കിയ പദ്ധതി കുട്ടികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനൊപ്പം മികച്ച ഫലമാണ് ഉണ്ടാക്കിയത്.
ജില്ലാതല പ്രഖ്യാപനത്തിന്റെ ഭാഗമായി എരിമയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുതല്‍ എരിമയൂര്‍ ജങ്ഷന്‍ വരെ വിദ്യാര്‍ഥികള്‍ വിളംബര ജാഥ നടത്തി. പരിപാടിയില്‍ എരിമയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. വസന്തകുമാരി അധ്യക്ഷയായി. ആലത്തൂര്‍ എ.ഇ.ഒ കെ.ആര്‍ സുധീര്‍ബാബു, വിദ്യാഭ്യാസ ഉപഡയരക്ടര്‍ പി.യു പ്രസന്നകുമാരി, എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫിസര്‍ എം. ജയരാജന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രമാദേവി, പ്രധാനാധ്യാപകന്‍ ടി.കെ സൈജു, എരിയമൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി നാരായണന്‍, വാര്‍ഡംഗം ഗീതാ ശിവദാസ്, ഡയറ്റ് പ്രിന്‍സിപ്പല്‍ എ. രാജേന്ദ്രന്‍, ഡി.ഇ.ഒ പി.വി അനിത, എരിയമൂര്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രമ്യ ശിവദാസ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോഡിനേറ്റര്‍ ടി. ജയപ്രകാശ്, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫിസര്‍മാരായ പി.കെ വിജയന്‍, എം.കെ നൗഷാദലി, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് സി. വേണു, ആലത്തൂര്‍ ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ എ. അലിയാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."