താലൂക്ക് സപ്ലൈ ഓഫിസറെ ഉപരോധിച്ചു
മഞ്ചേരി: റേഷന്‍ മുന്‍ഗണനാ ലിസ്റ്റിലെ അപാകത സിവില്‍ സപ്ലൈസ് ഉദ്യോഗസഥര്‍ പരിഹരിക്കാതെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോട് വാര്‍ഡ് സഭകള്‍ വിളിച്ചുകൂട്ടി പരിഹരിക്കാന്‍ നിര്‍ദേശിച്ച സര്‍ക്കാര്‍ നിലപാടിനെതിരെ മഞ്ചേരിയില്‍ മുനിസിപ്പല്‍ മുസ്ലിം ലീഗ് താലൂക്ക് സപ്ലൈ ഓഫിസറെ ഉപരോധിച്ചു. അനര്‍ഹരെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കാന്‍ നിര്‍ദേശം തന്നതിനാല്‍ അര്‍ഹരായവരെ ലിസ്റ്റില്‍ ഉള്മെപ്പടുത്താനുള്ള അവകാശം കൂടി വാര്‍ഡ് സഭകള്‍ക്കും പഞ്ചായത്ത്, മുനിസിപ്പാലിറ്റി ഭരണ സമിതികള്‍ക്കും നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധ സമരം നടത്തിയത്. ഉപരോധത്തിന് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വല്ലാഞ്ചിറ മുഹമ്മദലി, ടി.എം നാസര്‍, മരുന്നന്‍ മുഹമ്മദ്, സലീം മണ്ണിശ്ശേരി, യൂസുഫ് വല്ലാഞ്ചിറ, കെ.കെ.ബി മുഹമ്മദാലി, അജ്മല്‍ സുഹീദ്്്, വി.പി അബൂബക്കര്‍, അബൂബക്കര്‍ പൂല്ലഞ്ചേരി, എം.കെ മുനീര്‍, ജാഫര്‍ തടപ്പറമ്പ്്, സിദ്ധീഖ് , യാഷിഖ് മേച്ചേരി, കെ.പി ഉമ്മര്‍, തലാപ്പില്‍ അബ്ദുല്‍ ജലീല്‍ എന്ന കുഞ്ഞാന്, ആക്കല മുസ്തഫ, ഹസന്.കെ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."