ജില്ലയില്‍ ട്രോളിങ് നിരോധനം നിലവില്‍ വന്നു
കോഴിക്കോട്: കേരള തീരക്കടലില്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വന്നതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ജൂലൈ 31 വരെയുള്ള 47 ദിവസക്കാലമായിരിക്കും കേരള മറൈന്‍ ഫിഷിങ് റെഗുലേഷന്‍ ആക്ട് പ്രകാരമുള്ള ട്രോളിങ് നിരോധനം.
ഈ കാലയളവില്‍ ജില്ലയിലെ യന്ത്രവല്‍കൃത മത്സ്യബന്ധന ബോട്ടുകളോ ഔട്ട്‌ബോര്‍ഡ്-ഇന്‍ബോര്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ച യാനങ്ങളോ തീരക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാന്‍ പാടില്ല. പരമ്പരാഗത മത്സ്യബന്ധന യാനങ്ങളായ ഔട്ട്‌ബോര്‍ഡ്-ഇന്‍ബോര്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ച വള്ളങ്ങള്‍ക്കും എന്‍ജിന്‍ ഘടിപ്പിക്കാത്ത വള്ളങ്ങള്‍ക്കും ഇതു ബാധകമല്ല.
മറ്റു ജില്ലകളില്‍ നിന്നോ ഇതരസംസ്ഥാനത്ത് നിന്നോ വന്ന് ജില്ലയുടെ തീരക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ട യാനങ്ങള്‍ തീരംവിട്ടു പോകണം. അല്ലാത്തപക്ഷം നിരോധന കാലയളവ് കഴിയുന്നതുവരെ അവ തടഞ്ഞുവയ്ക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."