ഷിബിന്‍ വധക്കേസില്‍ വിധി ഇന്ന്
കോഴിക്കോട്: തൂണേരി വെള്ളൂരില്‍ സി.പി.എം പ്രവര്ത്തകന് സി.കെ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ എരഞ്ഞിപ്പാലം സ്പെഷല്‍ അഡിഷണല്‍ സെഷന്‍സ് കോടതി (മാറാട് പ്രത്യേക കോടതി) ഇന്നു വിധി പറയും. വിചാരണ നേരിടുന്ന പതിനേഴ് പ്രതികള്‍ കുറ്റക്കാരാണോ അല്ലയോ എന്ന് ജഡ്ജ് എസ്. കൃഷ്ണകുമാര്‍ ഇന്നു വിധിക്കും. 2015 ജനുവരി 22ന് രാത്രിയാണ് ഷിബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ 18പേരാണ് പ്രതികള്‍. പ്രായപൂര്‍ത്തിയാകാത്ത ഒന്‍പതാം പ്രതിയുടെ വിചാരണ കോഴിക്കോട് ജുവൈനല്‍ കോടതിയിലാണ് നടക്കുന്നത്. 2015 ഏപ്രില്‍ 18ന് പ്രതികള്‍ക്കെതിരേയുള്ള കുറ്റപത്രം കുറ്റ്യാടി സി.ഐ ദിനേശ് കോറോത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.
നാദാപുരം കോടതിയില്‍ നിന്നു കേസ് പിന്നീട് മാറാട് പ്രത്യേക കോടതിയിലേക്ക് മാറ്റുകയായിരുന്നു പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെ. വിശ്വന്, അഡ്വ. ബിനുമോന് സെബാസ്റ്റ്യന്‍, അഡ്വ. ഡി അരുണ്ബോസും പ്രതിഭാഗത്തിനു വേണ്ടി അഡ്വ. സി.കെ ശ്രീധരന്, അഡ്വ. ജോസുമാണ് കോടതിയില്‍ ഹാജരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."