HOME
DETAILS
MAL
സഊദിയില്‍ ജൂലൈ മുതല്‍ ഇന്ധനവില വര്‍ധിച്ചേക്കും
backup
March 02 2017 | 01:03 AM
ജിദ്ദ: സഊദിയില്‍ അടുത്ത ജൂലൈ മുതല്‍ ഇന്ധന വില വര്‍ധിക്കും. 30 ശതമാനത്തോളം വര്‍ധനവുണ്ടാകുമെന്നാണ് സൂചന. 2020 ഓടെ സഊദിയില്‍ പ്രാദേശിക വിപണികളിലുള്ള ഇന്ധന വില അന്താരാഷ്ട്ര നിലവാരത്തിനൊപ്പം എത്തിക്കുന്നതിനായാണ് വില വര്‍ധിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇന്ധന ഉപഭോഗം കുറച്ച് സാമ്പത്തിക അടിത്തറ ഭദ്രമാക്കുവാനും രാജ്യത്തിന് ആവശ്യമായ ഊര്‍ജം സംഭരിക്കുവാനുമാണ് ഇതു വഴി സഊദി ലക്ഷ്യമിടുന്നത്.
2015ലാണ് സഊദി അറേബ്യയില്‍ അവസാനമായി ഇന്ധനവില വര്‍ധിപ്പിച്ചത്. 95 റെഡ് എന്ന പെട്രോളിന് 90 ഹലാലയും 91 ഗ്രീന്‍ പെട്രോളിന് 75 ഹലാലായുമാണ് അന്ന് വര്‍ധിച്ചത്.നേരത്തെ ഇത് യഥാക്രമം 60 ഹലാലയും 45 ഹലാലയും ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."