പാസ്റ്റിക് വസ്തുകളിലെ ഭക്ഷണ വിതരണം; ഒറ്റ ദിവസം താഴുവീണത് 150 സ്ഥാപനങ്ങള്‍ക്ക്
ജിദ്ദ: പ്ലാസ്റ്റിക് പാത്രങ്ങളിലും കവറുകളിലും ചൂടുള്ള ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചതിന് ജിദ്ദയില്‍ ഒറ്റ ദിവസം താഴ്വീണത് 150 സ്ഥാപനങ്ങള്‍ക്ക്.
ബേക്കറികളും റെസ്റ്റോറന്റുകളും ഫൂല് കടകളുമാണ് നഗരസഭ അടപ്പിച്ചത്. ചൂടുള്ള ഭക്ഷ്യവസ്തുക്കള്‍ പ്ലാസ്റ്റിക്കിനു പകരം നിര്‍ദേശിക്കപ്പെട്ട പാത്രങ്ങളിലേക്ക് മാറ്റാന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നല്കിയ സാവകാശം അവസാനിച്ചതിനെ തുടര്‍ന്നായിരുന്നു നഗരസഭയുടെ പരിശോധന.
മാനദണ്ഡങ്ങള്‍ പാലിക്കുകയും പിഴ ഒടുക്കുകയും ചെയ്യാതെ സ്ഥാപനങ്ങള്‍ വീണ്ടും തുറക്കാന്‍ അനുവദിക്കില്ലെന്ന് നഗരസഭാ അസി. മേയര്‍ എന്‍ജിനീയര്‍ നാസിര്‍ അല്മിത്അബ് പറഞ്ഞു.
നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് 5000 റിയാല്‍ വരെയാണ് പിഴ ചുമത്തുന്നത്. ചൂടുള്ള ഭക്ഷ്യവസ്തുക്കള്‍ പ്ലാസ്റ്റിക്ക് പാത്രങ്ങളിലും കവറുകളിലും സൂക്ഷിക്കുന്നത് അവസാനിപ്പിക്കാന്‍ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും നേരത്തെ തന്നെ സര്‍ക്കുലര്‍ നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."