ജിയോക്ക് പിന്നാലെ ഓണ്‍ലൈന്‍ ഷോപ്പിങ് മേഖല പിടിക്കാന്‍ റിലയന്‍സ്
ന്യൂഡല്‍ഹി: രാജ്യത്തെ ടെലികോം മേഖലയെ ഞെട്ടിച്ച ജിയോ വിപ്ലവത്തിന് പിന്നാലെ ഓണ്‍ലൈന്‍ വ്യാപാരമേഖലയില്‍ പ്രവേശിക്കാനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്.
ഓണ്‍ലൈന്‍ രംഗത്തെ ഭീമന്മാരായ ആമസോണ്‍, വാള്‍മാര്‍ട്ട് എന്നിവയ്ക്കും മേലെ ആധിപത്യം സ്ഥാപിക്കുന്ന തരത്തില്‍ വ്യാപാരമേഖല പിടിച്ചടക്കുകയെന്നതാണ് റിലയന്‍സ് ലക്ഷ്യം വയ്ക്കുന്നത്. ഒന്‍പതാമത് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ പങ്കെടുത്തുകൊണ്ടാണ് ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്കുള്ള റിലയന്‍സിന്റെ പ്രവേശനം മുകേഷ് അംബാനി വെളിപ്പെടുത്തിയത്. ജിയോയും റിലയന്‍സ് റീട്ടെയ്ലും ചേര്‍ന്ന് പുതിയ വാണിജ്യ പ്ലാറ്റ് ഫോം ഉണ്ടാക്കാന്‍ പോകുകയാണ്. രാജ്യത്താകമാനം 9,000 സ്റ്റോറുകള്‍ തുടങ്ങാനാണ് തീരുമാനം. പുതിയ പദ്ധതിയിലൂടെ ഗുജറാത്തിലെ 12 ലക്ഷം ചെറുകിട വില്പനക്കാരേയും കച്ചവടക്കാരേയും ശാക്തീകരിക്കുകയാണ് ലക്ഷ്യമെന്നും മുകേഷ് അംബാനി പറഞ്ഞു. ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച ജിയോക്ക് 28 കോടി ഉപഭോക്താക്കളുണ്ട്. ഇതേ രീതിയില്‍ വ്യാപാരമേഖലയെ കൈപ്പിടിയിലൊതുക്കുകയാണ് റിലയന്‍സ് ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."