പരസ്യ അഴിമതി: കോര്പറേഷന് ഓഫിസിന് മുന്നില്‍ യൂത്ത്ലീഗ് പ്രതിഷേധം
കോഴിക്കോട്: നഗരത്തില്‍ പരസ്യം ചെയ്യുന്നതിന് നല്കിയ അനുമതി കാലാവധി കഴിഞ്ഞിട്ടും റദ്ദാക്കാത്ത കോര്പറേഷന് നടപടിയില്‍ പ്രതിഷേധിച്ച് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ കോര്പറേഷന് ഓഫിസിന് മുന്നില്‍ പ്രതിഷേധിച്ചു. യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും കോര്പറേഷന് ഓഫിസിന് മുന്നില്‍ പ്രതിഷേധ പ്രകടനവും നടത്തി. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.പി അഷ്റഫ് അധ്യക്ഷനായി. എം. ഷിബു, ഒ. ശ്രീയേഷ്, സഗീഷ്, കെ.സി പ്രവീണ്‍കുമാര്‍, നിമേഷ് കരുവിശേരി, സമദ് എരഞ്ഞിപ്പാലം, ഷിജു നാരായണന്, ബബീഷ്, രാഹുല്‍, സുമീഷ്, അബി, റഷീദ് അലി നേതൃത്വം നല്കി.
യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ടി.പി.എം ജിഷാന്‍ അധ്യക്ഷനായി. കോര്പറേഷന് പ്രതിപക്ഷ ഉപനേതാവ് സി. അബ്ദുറഹിമാന് മുഖ്യപ്രഭാഷണം നടത്തി. സജീര്‍ കൊമ്മേരി സ്വാഗതവും ഷിഹാബ് ചെറുവണ്ണൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."