കലാമത്സരങ്ങളിലൂടെ സമസ്ത നിര്‍വഹിക്കുന്നത് കാലിക ദൗത്യം: എം.എ മുഹമ്മദ് ജമാല്‍
മുട്ടില്‍: സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ 15-ാമത് ജില്ലാ ഇസ്ലാമിക കലാ സാഹിത്യ മത്സരത്തിന് തുടക്കം.
മുട്ടില്‍ മുനവിറുല്‍ ഇസ്ലാം മദ്റസയില്‍ പ്രത്യേകം സജ്ജമാക്കിയ അത്തിപ്പറ്റ ഉസ്താദ് നഗറില്‍ ഇന്നലെ വൈകിട്ട് നാലിന് അല്ലിപ്ര മൂസഹാജി പതാക ഉയര്‍ത്തിയതോടെയാണ് ഫെസ്റ്റിന് തുടക്കമായത്. തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനം ഡബ്ല്യു.എം.ഒ ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍ ഉദ്ഘാടനം ചെയ്തു. എസ്. മുഹമ്മദ് ദാരിമി അധ്യക്ഷനായി. മുട്ടില്‍ മഹല്ല് ഖത്തീബ് റിയാസ് ഫൈസി പ്രാര്‍ഥന നടത്തി. ഐ.സി ബാലകൃഷ്ണന് മുഖ്യാഥിതിയായി. മമ്മൂട്ടി നിസാമി മുഖ്യപ്രഭാഷണം നടത്തി. മുട്ടില്‍ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എന്‍.ബി ഫൈസല്‍, ഇബ്രാഹിം ഫൈസി പേരാല്‍, പി.സി ഇബ്രാഹിം ഹാജി, എം.എ മുഹമ്മദ് ബഷീര്‍, മുഹമ്മദ്കുട്ടി ഹസനി, മുഹിയുദ്ധീന്‍കുട്ടി യമാനി, ഡോ. നജ്മുദ്ധീന്‍, ഹാരിസ് ബാഖവി, മുഹിയുദ്ധീന് മുട്ടില്‍, സൈനുല്‍ ആബിദ് ദാരിമി, അസീസ് ഫൈസി, നൂറുദ്ധീന്‍ ഹാജി, കെ.എ നാസര്‍ മൗലവി, അബൂബക്കര്‍ റഹ്മാനി, ഹംസ ദാരിമി മീനങ്ങാടി, അസൈനാര്‍ കൊട്ടാരം, അബൂബക്കര്‍ മൗലവി സംസാരിച്ചു.
അഷ്റഫ് ഫൈസി പനമരം സ്വാഗതവും എം.കെ ഇബ്രാഹിം മൗലവി നന്ദിയും പറഞ്ഞു. ചടങ്ങില്‍ സാഹിത്യമേളയുടെ സപ്ലിമെന്റ് പ്രകാശനവും നടന്നു. ഇന്ന് എട്ട് വേദികളിലായി 100ഓളം ഇനങ്ങളില്‍ 1000ലധികം വിദ്യാര്‍ഥികളും 200ഓളം അധ്യാപകരും മാറ്റുരക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."