HOME
DETAILS

മരിച്ചവരുടെ രാജ്യം

  
backup
February 16 2020 | 01:02 AM

%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%82

 

കല്ലറയും
ഖബറും
കുഴിമാടവും
വിട്ടവര്‍
പുറത്തിറങ്ങുന്നൊരു
ദിവസമുണ്ട്.

 

രൂപങ്ങള്‍ക്കപ്പുറം
ശബ്ദങ്ങളായവര്‍
സംസാരിക്കും
ഓണവും
ക്രിസ്തുമസും
ബക്രീദുമെല്ലാം
ഒരുമിച്ച്
ആഘോഷിക്കും

 

അറിവില്ലായ്മയുടെ
ആഴക്കയങ്ങളില്‍
തമ്മില്‍ തല്ലിയതും
ചോരതിളച്ചും
തിരശ്ശീലയില്‍
തെളിഞ്ഞു കത്തുന്നിടത്ത്
അവര്‍ ഒരു മരംനട്ടു

 

നിലാവുണ്ടു വളര്‍ന്നതില്‍
ഇലകള്‍ക്കു പകരം പൂക്കളും
പൂക്കള്‍ക്കു പകരം
വേരുകളും നിറഞ്ഞു

 

വാക്കും പ്രവൃത്തിയും
ഒന്നായിക്കഴിഞ്ഞവര്‍
അതിന്റെ ചില്ലമേലിരുന്ന്
ഒരു പോലെ ചിരിച്ചു

 

മരിച്ചു കഴിഞ്ഞവന്
രാജ്യങ്ങളില്ലാത്തതിനാല്‍
തിരിച്ചറിയാതിരിക്കുവാന്‍
എളുപ്പമാണല്ലോ?

 

എല്ലാ വാദങ്ങളും
ഇസങ്ങളുമടങ്ങിയ ആ
മണ്ണിലുറങ്ങുന്നവര്‍
മതങ്ങളില്ലാത്ത
പച്ചജഢങ്ങളെ
ഉള്‍പ്പെടുത്തിയൊരു
മൃതതത്വരജിസ്റ്റര്‍
തയ്യാറാകുന്നുണ്ട്.

 

ഞങ്ങള്‍ ചിരിക്കുന്നത്
നിങ്ങളുടേത് പോലെയെന്ന്
പറഞ്ഞ്
അതില്‍ കയറികൂടാന്‍
മത(ദ)രാജ്യവാദികള്‍
മന:പൂര്‍വ്വം മരിച്ച്
വന്നേക്കരുത്

 

കാരണം
മരിച്ചവന്റെ രാജ്യത്തിന്
അതിരുകളേയില്ല
സമാധാനത്തിനും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിൽ വായു മലിനീകരണം ഏറ്റവും കുറഞ്ഞ നഗരമായി മടിക്കേരി

latest
  •  24 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ഒപി ടിക്കറ്റിന് പണം ഈടാക്കാൻ തീരുമാനം

Kerala
  •  24 days ago
No Image

സാഹസികര്‍ക്കും സഞ്ചാരികള്‍ക്കുമിടയില്‍ പ്രശസ്തി നേടി ഹസ്മ മരുഭൂമി

Saudi-arabia
  •  24 days ago
No Image

തലയില്‍ മുറിവ്, മുഖം വികൃതമാക്കിയ നിലയില്‍; വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലിസ്

Kerala
  •  24 days ago
No Image

‘പ്രധാനമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു’: മണിപ്പൂർ സംഘർഷത്തിൽ രാഷ്ട്രപതിക്ക് കോൺഗ്രസിന്റെ കത്ത്

National
  •  24 days ago
No Image

എമിറേറ്റിലെ നാല് പാര്‍പ്പിട മേഖലകളിലേക്ക് അധിക പ്രവേശന കവാടങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചതായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി

uae
  •  24 days ago
No Image

റഷ്യൻ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിൻ ഇന്ത്യയിലേക്ക്; ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും

International
  •  24 days ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇനി പുതിയ കേന്ദ്രം; നിര്‍ദേശം നല്‍കി ഭരണാധികാരി

uae
  •  24 days ago
No Image

10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് അറിയിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്; പ്രഖ്യാപനം നവംബര്‍ 25ന് 

uae
  •  24 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  24 days ago