HOME
DETAILS

കൊയിലോട്ടപ്പാറ ക്വാറി ഖനനത്തിനെതിരേ പൊതുയോഗം നടത്തി

  
backup
March 02 2017 | 19:03 PM

%e0%b4%95%e0%b5%8a%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b1-%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b1%e0%b4%bf-%e0%b4%96%e0%b4%a8




നരിക്കുനി: വീര്യമ്പ്രം ജിയോ എന്റര്‍പ്രൈസസ് നടത്തിവരുന്ന കൊയിലോട്ടപ്പാറ ക്വാറിയിലെ അനിയന്ത്രിത ഖനനത്തിനെതിരേ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ വീര്യമ്പ്രം അങ്ങാടിയില്‍ പൊതുയോഗം നടത്തി. മലബാര്‍ പരിസ്ഥിതി സംരക്ഷണ സമിതി ചെയര്‍മാന്‍ ഭാസ്‌കരന്‍ വെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. കൊയിലോട്ടപ്പാറ ക്വാറിയും പരിസരവും സന്ദര്‍ശിച്ച അദ്ദേഹം അനിയന്ത്രിത ഖനനം നേരില്‍ ബോധ്യപ്പെടുകയും പൊതുജനങ്ങള്‍ക്ക് അതിന്റെ പ്രത്യാഘാതനം മനസിലാക്കിക്കൊടുക്കുകയും ചെയ്തു.
എം. അബ്ദുറഹ്മാന്‍ മാസ്റ്റര്‍ അധ്യക്ഷനായി. അതേസമയം ക്വാറി പ്രവര്‍ത്തനം സ്റ്റോപ് മെമോ നല്‍കി നിര്‍ത്തിവച്ചിരിക്കുകയാണെന്ന അറിയിപ്പ് കഴിഞ്ഞ ദിവസം സംരക്ഷണ സമിതി കണ്‍വീനര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ദിനേന ക്വാറിയില്‍ നിന്ന് ഖനനം നടക്കുന്നുണ്ട്. ഇന്നലെ കോഴിക്കോട് പൊല്യൂഷന്‍  കണ്‍ട്രോള്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ ക്വാറി സന്ദര്‍ശിക്കുകയും നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യുമെന്ന് സമിതി അംഗങ്ങളെ അറിയിച്ചു. പൊതുയോഗത്തില്‍ വി.കെ മുഹമ്മദ് റഷീദ് സംസാരിച്ചു. കെ.ഇ ഷൈജു സ്വാഗതവും ടി. അഷ്‌റഫ് നന്ദിയും പറഞ്ഞു.
പഞ്ചായത്ത് നല്‍കിയ ലൈസന്‍സ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നാലിന് ഉണ്ണികുളം പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ധര്‍ണ  സംഘടിപ്പിക്കാനും തീരുമാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  16 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  16 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  16 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  16 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  16 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  16 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  16 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  16 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  16 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  16 days ago