ജില്ലയില്‍ എഫ്.എം റേഡിയോ ആരംഭിക്കും: കലക്ടര്‍
കാസര്‍കോട്: ജില്ലാ ഭരണകൂടം സംസ്ഥാന യുവജനക്ഷേമ ബോര്‍ഡുമായി സഹകരിച്ച് പൊതുജനങ്ങളുടെ പിന്തുണയോടെ എഫ്.എം റേഡിയോ സ്റ്റേഷന്‍ ആരംഭിക്കുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് കലക്ടര്‍ ഡോ.ഡി. സജിത് ബാബു പറഞ്ഞു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസറെ എഫ്.എം റേഡിയോ ആരംഭിക്കുന്നതിനുളള നടപടികള്‍ക്ക് രൂപം നല്‍കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.
മലയാളത്തിനു പുറമെ കന്നഡ, തുളു തുടങ്ങി ജില്ലയില്‍ പ്രചാരമുള്ള മറ്റുഭാഷകളില്‍ പരിപാടികള്‍ അവതരിപ്പിക്കുന്ന വിധത്തിലാണ് റേഡിയോ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുവാന്‍ ലക്ഷ്യമിടുന്നത്. പത്താം തരം വിജയിച്ചവര്‍ക്ക് തുടര്‍പഠനത്തിനും തൊഴില്‍ പരിചയത്തിനും ഉപകരിക്കുന്ന കരിയര്‍ ഗൈഡന്‍സ് സെന്റര്‍ ജില്ലാ ഭരണകൂടം രണ്ടുമാസത്തിനകം ആരംഭിക്കുമെന്നും കലക്ടര്‍ പറഞ്ഞു. വര്‍ഷങ്ങളായി സംസ്ഥാന കായകമേളയില്‍ പിന്നിലാകുന്ന കാസര്‍കോട് ജില്ലയെ മുന്‍നിരയില്‍ എത്തിക്കുന്നതിന് ഗവ-എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ടാലന്റ് ഹണ്ട് 30,31 തിയതികളില്‍ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."