ബി.ജെ.പി അംഗങ്ങള്‍ കൗണ്‍സില്‍ ബഹിഷ്‌കരിച്ചു
പരപ്പനങ്ങാടി: നഗരസഭയില്‍ അടിയന്തിരമായി വിളിച്ചുചേര്‍ത്ത ബോര്‍ഡ് മീറ്റിങ് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ബഹിഷ്‌കരിച്ചു. അധികൃതര്‍ ചട്ടവിരുദ്ധമായി യോഗം വിളിച്ചെന്നാരോപിച്ചാണ് പി.വി തുളസീദാസ്, ടി ശ്രീധരന്‍, ഉഷ പാലക്കല്‍, എം.പി അംബിക എന്നീ അംഗങ്ങള്‍ നഗരസഭാ യോഗം ബഹിഷ്‌കരിച്ചത്.
അടിയന്തിര യോഗങ്ങള്‍ ഇരുപത്തിനാല് മണിക്കൂര്‍ മുമ്പ് അറിയിക്കണമെന്നിരിക്കെ ഇന്നലത്തെ യോഗം ബുധനാഴ്ച്ച വൈകീട്ടാണ് ഫോണില്‍ അറിയിച്ചതെന്നും യോഗത്തിന് നിയമസാധുതയില്ലെന്നും ഇതിനെതിരേ നിയമപരമായി മുന്നോട്ട് പോകുമെന്നും ബി.ജെ.പി അംഗങ്ങള്‍ പറഞ്ഞു.
എന്നാല്‍ യോഗം അറിയിക്കേണ്ട കാര്യത്തില്‍ സമയത്തിന്റെ ചെറിയൊരു പിശകുണ്ടായെന്നും അജണ്ട പറയുന്നതിന് മുന്നേ ഫോണ്‍ കട്ടായതാണെന്നും അത് അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മുനിസിപ്പല്‍ സെക്രട്ടറി പറഞ്ഞു. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങള്‍ അധികാരികള്‍ക്ക് പരാതി നല്‍കി.
തുടര്‍ന്ന് നഗരസഭയില്‍ നിന്നിറങ്ങിയ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി ടൗണില്‍ പ്രതിഷേധ പ്രകടനവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."