വെടിയുണ്ട കാണാതായത് അസാധാരണ സംഭവമല്ല: കോടിയേരി
തിരുവനന്തപുരം: കേരള പൊലിസിന്റെ വെടിയുണ്ടകള്‍ നഷ്ടപ്പെടുന്നത് പുതിയ കാര്യമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വെടിയുണ്ട എണ്ണം കുറയുന്നത് സാധാരണ സംഭവമാണ്. അത് എല്ലാകാലത്തും സംഭവിക്കുന്ന പ്രശ്നമാണെന്നും കോടിയേരി ബാലകൃഷ്ണന് വിശദീകരിച്ചു. വിവരങ്ങള്‍ രേഖപ്പെടുത്തി വക്കുന്നതിലെ പാക്കപ്പിഴക്ക് അപ്പുറം മറ്റൊന്നുമാകാന്‍ ഇടയില്ലാത്ത കാര്യമാണ്. തോക്ക് അവിടെ തന്നെ കാണും. പൊലിസുകാര്‍ക്ക് കൊടുത്തുവിടുന്ന തിരകള്‍ തിരിച്ച് കൊണ്ടുവരാത്തതാകാം കാരണമെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
പൊലിസിലെ അഴിമതി വിശദാംശങ്ങള്‍ അടങ്ങിയ സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയില്‍ വക്കും മുമ്പ് ചോര്‍ന്നത് അസാധാരണ നടപടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് . റിപ്പോര്‍ട്ട് സഭയിലെത്തും മുമ്പ് ചോര്‍ന്നോ എന്ന് സിഎജി തന്നെ അന്വേഷിക്കണം. നിയമസഭയുടെ സവിശേഷ അധികാരത്തെ ബാധിക്കുന്നതാര്യമാണ്. ഗൂഢാലോചനയുണ്ടോ എന്ന് ഇപ്പോള്‍ പറയുന്നില്ല. പക്ഷെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്ത് പോയി എന്നത് വസ്തുതയാണെന്നും എജി വാര്‍ത്താ സമ്മേളനം നടത്തി ഒരു ഉദ്യോഗസ്ഥന്റെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തുന്നത് അസ്വാഭാവിക നടപടിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.
സി.എ.ജി റിപ്പോര്‍ട്ടിനെ സിപിഎമ്മോ സര്‍ക്കാരോ ഭയപ്പെടുന്നില്ല. കുറ്റം ചെയ്ത ആരെങ്കിലും ഉണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. കേസില്‍ പ്രതിയായി എന്ന ഒരൊറ്റ കാരണം കൊണ്ട് മന്ത്രിയുടെ ഗണ്‍മാനെ മാറ്റി നിര്‍ത്തണം എന്ന് പറയുന്നതില്‍ അര്‍ത്ഥമൊന്നുമില്ലെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."