കഴിഞ്ഞ വര്‍ഷം റോഡില്‍ പൊലിഞ്ഞത് 4,199 ജീവനുകള്‍
തിരുവനന്തപുരം: വാഹനാപകടങ്ങളില്‍ സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം മരിച്ചത് 4,199 പേര്‍. 31,611 പേര്‍ക്ക് വാഹനാപകടങ്ങളില്‍ ഗുരുതരമായി പരുക്കേറ്റുവെന്നും സംസ്ഥാന പൊലിസ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. വാഹനാപകടങ്ങളില്‍ മരണമടയുന്നവരുടെ എണ്ണത്തില്‍ സംസ്ഥാനത്ത് കാര്യമായ കുറവുണ്ടാകുന്നില്ല എന്നാണ് പൊലിസിന്റെ കണക്കുകള്‍ 2017ല്‍ 4,131 പേരും 2016ല്‍ 4,287 പേരുമാണ് വാഹനാപകടങ്ങളില്‍ സംസ്ഥാനത്ത് മരണപ്പെട്ടത്. 2017ല്‍ 29,733 പേര്‍ക്കും 2016 ല്‍ 30,100 പേര്‍ക്കും ഗുരുതരമായി പരുക്കേറ്റു. 2016, 2017, 2018 വര്‍ഷങ്ങളില്‍ 91,444 പേര്‍ക്കാണ് വാഹനാപകടങ്ങളില്‍ ഗുരുതരമായി പരുക്കേറ്റത്. കഴിഞ്ഞവര്‍ഷം റോഡ് അപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ പേരുടെ ജീവന്‍ നഷ്ടമായത് (365 പേര്‍) ആലപ്പുഴ ജില്ലയിലാണ്. മലപ്പുറവും (361) പാലക്കാടും (343) തിരുവനന്തപുരം റൂറലും (333) ആണ് തൊട്ടുപിന്നില്‍.
തിരുവനന്തപുരം സിറ്റിയില്‍ 187 പേരാണ് ഇക്കാലയളവില്‍ റോഡപകടങ്ങളില്‍ മരണപ്പെട്ടത്. ഏറ്റവും കുറവ് മരണമുണ്ടായത് വയനാട് ജില്ലയിലാണ് (73).
2017ല്‍ ഏറ്റവും കൂടുതല്‍ പേര്‍ റോഡപകടത്തില്‍ മരണമടഞ്ഞതും ആലപ്പുഴയില്‍ തന്നെ (407). തൊട്ടുപിന്നിലുള്ളത് മലപ്പുറവും (385) പാലക്കാടും (384) തിരുവനന്തപുരം റൂറലും (325) തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."