HOME
DETAILS
MAL
നിലമ്പൂര്‍ മിനി സിവില്സ്റ്റേഷന് നാളെ തറക്കല്ലിടും
backup
March 02 2017 | 20:03 PM
നിലമ്പൂര്‍: മുറവിളിക്കൊടുവില്‍ നിലമ്പൂരില്‍ മിനി സിവില്‍സ്റ്റേഷനു നാളെ തറക്കല്ലിടും. വെളിയംതോട് താലൂക്ക് ഓഫിസിന് സമീപം വൈകിട്ട് നാലിന് പി.വി അന്‍വര്‍ എം.എല്‍.എ തറക്കല്ലിടും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യാതിഥിയാകും. ജവഹര്‍ കോളനിയില്‍ 1.20 ഏക്കര്‍ സ്ഥലത്താണ് മിനി സിവില്‍ സ്റ്റേഷന് അനുവദിച്ചിരിക്കുന്നത്. മൊത്തം 61,957 ചതുരശ്ര അടി തറ വിസ്തീര്‍ണത്തിലാണ് കെട്ടിടത്തിന്റെ നിര്‍മാണം. അഞ്ച് നിലകളില്‍ 15.25 കോടി രൂപ ചിലവഴിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകള്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."