രക്തദാന ദിനാചരണം
തിരുവനന്തപുരം: ഓള്‍ കേരളാ ബ്ലഡ് ഡോണേഴ്‌സ് സൊസൈറ്റിയുടെയും രക്ത ബാങ്ക് നിര്‍മാതാക്കളായ ടെരുമോ പെന്‍പോളിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക രക്തദാന ദിനം ആചരിച്ചു.
ആഘോഷ പരിപാടികളുടെ ഭാഗമായി രക്തദാന ക്യാംപുകളും രക്തദാന സന്ദേശം നല്‍കുന്ന റാലിയും സംഘടിപ്പിച്ചു. മികച്ച രക്തദാന പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു.
തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നടന്ന ആഘോഷ പരിപാടികള്‍ ടെരുമോ പെന്‍പോള്‍ സി.എം.ഡി സി പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു.
രക്തദാനത്തിന്റെ മഹത്വം വിളിച്ചോതുന്ന ഇരുചക്ര വാഹന റാലിയോടെയായിരുന്നു പരിപാടികള്‍ക്ക് തുടക്കമായത്. ഇന്നലെ രാവിലെ നെല്ലിമൂട് നിന്നാരംഭിച്ച റാലിയില്‍ നൂറുകണക്കിന് രക്തദാന പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂളില്‍ രക്തദാന ദിനാചരണവും പ്രതിജ്ഞയും നടന്നു. സെമിനാര്‍, രക്തഗ്രൂപ്പ് പരിശോധന എന്നിവ്ക്ക് കുട്ടികള്‍ നേതൃത്വം നല്‍കി. കുമാരി സൂര്യ രക്തദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അലീന രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ച് പ്രഭാഷണം നടത്തി. സതികുമാരി, രാജു, എസ്.പ്രശാന്തന്‍, ഷീലാമണി, സിന്ധു, സുജാത എന്നിവര്‍ സംസാരിച്ചു.
കല്ലമ്പലം: കടുവയില്‍ കെ.ടി.സി.ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ലോക രക്തദാന ദിനം ആചരിച്ചു.
രക്തദാനം ചെയ്യുന്നതിന്റെ പ്രധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനാവശ്യമായ ലഘുലേഖകളും ദിനാചരണത്തോടനുബന്ധിച്ച് വിതരണം ചെയ്തു. ചിത്രപ്രദര്‍ശനം, വീഡിയോ പ്രദര്‍ശനവും ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.
കെ.ടി.സി.ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ലോകരക്തദാന ദിനാചരണ കാംപയിന്റെ ഉദ്ഘാടനം കല്ലമ്പലം എസ്.ഐ അനീഷ് കരീം നിര്‍വഹിച്ചു. ചെയര്‍മാന്‍ എം.എസ്.ഷെഫീര്‍ അധ്യക്ഷനായി. കണ്‍വീനര്‍ എന്‍.ഷിജു, പ്രിന്‍സിപ്പല്‍മാരായ എസ്.സഞ്ജീവ്, എസ്.എം.സിയാവുദ്ദീന്‍, വൈസ് പ്രന്‍സിപ്പല്‍മാരായ ഗോപകുമാര്‍, എം.എന്‍.മീര, എ.ഒ.സമീര്‍, നെല്ലിയോട് ഷാനവാസ്, അസീസ സുല്‍ഫീക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തിരുവനന്തപുരം: ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുമായി ചേര്‍ന്ന് നാളെ രാവിലെ 10 ന് സിവില്‍ സ്റ്റേഷനില്‍ രക്തദാന ക്യാംപ് സംഘടിപ്പിക്കും.
തിരുവനന്തപുരം: ലോക രക്തദാനദിനത്തോടനുബന്ധിച്ച് എച്ച്.എല്‍.എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡില്‍ സന്നദ്ധ രക്തദാന പ്രചാരണ പരിപാടി സംഘടിപ്പിച്ചു. സിറ്റിസണ്‍സ് ഇന്ത്യ ഫൗണ്ടേഷനുമായി സഹകരിച്ച് നടത്തിയ 'രക്തം ദാനം ചെയ്യൂ' എന്ന പരിപാടി മേയര്‍ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
പരിപാടിയോടനുബന്ധിച്ചു നടന്ന രക്തദാനത്തില്‍ എച്ച്.എല്‍.എല്ലില്‍ ജീവനക്കാര്‍ക്കു പുറമേ സര്‍ക്കാര്‍ പോളി ടെക്‌നിക് കോളജ്, മോഹന്‍ദാസ് എന്‍ജിനീയറിംഗ് കോളജ്, മാര്‍ ബസേലിയോസ് കോളജ് എന്നിവിടങ്ങളില്‍ നിന്നായി നൂറിലധികം വിദ്യാര്‍ഥികളും അണിചേര്‍ന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജും റീജിയണല്‍ കാന്‍സര്‍ സെന്ററുമാണ് രക്തശേഖരണത്തിന് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."