ജില്ലാതല അയല്‍ക്കൂട്ടതല കാംപയിന്‍ തുടങ്ങി
കൊല്ലം: കുടുംബശ്രീ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാലാം ഘട്ട അയല്‍ക്കൂട്ടതല കാംപയിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം സാമൂഹ്യനീതി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സൂസന്‍കോടി നിര്‍വഹിച്ചു. കുടുംബശ്രീ ഇന്ന് എല്ലാ മേഖലകളിലും ഇടപെട്ടുകൊണ്ടിരിക്കുകയാണ്.
സ്ത്രീ പദവി സ്വയം പഠന പ്രക്രിയയുടെ ഭാഗമായി സ്ത്രീയുടെ തൊഴില്‍, ആരോഗ്യം, സഞ്ചാര സ്വാതന്ത്ര്യം എന്നീ വിഷയങ്ങള്‍ അയല്‍ക്കൂട്ടങ്ങളില്‍ പഠനവിധേയമാക്കിയിട്ടുണ്ട്. ഈ പഠന പ്രക്രിയയിലൂടെ വിവിധ സ്ത്രീപക്ഷ കാഴ്ചപ്പാടുകള്‍ കൊണ്ടുവരുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനും കഴിഞ്ഞിട്ടുമുണ്ട്. ലിംഗസമത്വം കൊണ്ടു വരുക എന്ന ലക്ഷ്യത്തോടെ എല്ലാ മേഖലകളിലും സ്ത്രീയുടെ സുരക്ഷ ഉറപ്പാക്കണം സൂസന്‍കോടി പറഞ്ഞു.
കടപ്പാക്കട ജവഹര്‍ ബാലഭവനില്‍ നടന്ന ചടങ്ങില്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ് അധ്യക്ഷയായി. ലിംഗപദവി സമത്വവും നീതിയും കൈപ്പുസ്തകത്തിന്റെ പ്രകാശനം കോര്‍പറേഷന്‍ ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ എസ്. ഗീതാകുമാരി നിര്‍വഹിച്ചു.
കൈപ്പുസ്തകത്തിന്റെ ചിത്രങ്ങള്‍ രചിച്ച ലൂസി താരയെ ജില്ലാമിഷന്‍ കോഡിനേറ്റര്‍ എ.ജി സന്തോഷ് ആദരിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ വി.ആര്‍ അജു, ജില്ലാ പ്രോഗ്രാം മാനേജര്‍ ആര്‍. ബീന, ജില്ലാതല ഫെസിലിറ്റേറ്റര്‍മാരായ ഫസീല, നിര്‍മല ബെന്‍സി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."