പി.എസ്.സി ഓഫിസ് മാര്‍ച്ച് നാളെ
കൊല്ലം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അപ്രഖ്യാപിത നിയമനനിരോധനത്തിനെതിരേയും കെ.എ.എസിലെ സംവരണം അട്ടിമറിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചും യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കൊല്ലം ജില്ലാ പി.എസ്.സി ഓഫിസിലേക്ക് നാളെ മാര്‍ച്ച് നടത്തും. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഇലക്ഷന്‍ പ്രകടനപത്രികയിലെ പ്രധാനവാഗ്ദാനമായിരുന്നു എല്ലാവര്‍ക്കും തൊഴില്‍ എന്നത്.
ഇതിനുവേണ്ടി പുത്തന്‍ തസ്തികകള്‍ പോലും സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തില്‍ എത്തിയ ഇടതുപക്ഷസര്‍ക്കാര്‍ സംസ്ഥാനത്ത് ഒരു അപ്രഖ്യാപിത നിയമനനിരോധനം നടപ്പാക്കിയിരിക്കുകയാണ്. മാര്‍ച്ച് മാസം അവസാനിക്കുന്നതോടു കൂടി നിരവധി റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതിന് പരിഹാരം ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് കൊല്ലം അസംബ്ലി പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളം പ്രസ്താവനയില്‍ അറിയിച്ചു. വരുംദിവസങ്ങളില്‍ പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിനെ കൂടി അണിനിരത്തി ശക്തമായ സമരം തുടങ്ങുമെന്നും വിഷ്ണു സുനില്‍ പന്തളം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."