'കൊല്ലത്തുനിന്നു വേളാങ്കണ്ണിയിലേക്കുള്ള ട്രെയിന്‍ സര്‍വിസ് ഫെബ്രുവരിയില്‍ ആരംഭിക്കും'
കൊല്ലം: കൊല്ലം-പുനലൂര്‍ വഴി വേളാങ്കണ്ണിയിലേക്ക് ട്രെയിന്‍ സര്‍വിസ് ഫെബ്രുവരിയില്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചുവരുന്നതായി ദക്ഷിണ റെയില്‍വേ അറിയിച്ചതായി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. ചെന്നൈയില്‍ ദക്ഷിണ റയില്‍വേ ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നതിനു ശേഷമാണ് വിവരമറിയിച്ചത്. കൊല്ലം മേഖലയില്‍ നിന്നും ആയിരക്കണക്കിന് തീര്‍ഥാടകരാണ് വേളാങ്കണ്ണിയിലേക്ക് ദിവസേന യാത്ര ചെയ്യുന്നത്. ഈ റൂട്ടില്‍ റെയില്‍വേ സര്‍വിസ് ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ വളരെയേറെ ബുദ്ധിമുട്ടുന്നുണ്ട്. റോഡ് മുഖേനയുള്ള യാത്രയ്ക്കിടയില്‍ അപകട സാധ്യത വര്‍ധിച്ചുവരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി നിരന്തരമായി നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് വേളാങ്കണ്ണി എക്‌സ്പ്രസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്. കൊല്ലം-ചെങ്കോട്ട പാതയില്‍ ഡെമു സര്‍വിസ് ആരംഭിക്കുന്നത് റെയില്‍വേയുടെ സജീവ പരിഗണനയിലാണ്. പുനലൂര്‍-ചെങ്കോട്ട റെയില്‍വേ പാതയിലെ വിനോദസഞ്ചാര സാധ്യത കണക്കിലെടുത്ത് പാതയിലൂടെയുള്ള ട്രെയിനില്‍ വിസ്റ്റോഡാം കോച്ച് ഘടിപ്പിക്കുന്നതിനായി പുതിയ കോച്ചുകള്‍ നിര്‍മിക്കുന്നതിന് ഉത്തരവ് നല്‍കിയിട്ടുണ്ട്. അനന്തപുരി എക്‌സ്പ്രസിന് പരവൂരില്‍ സ്റ്റോപ്പ് അനുവദിക്കുന്നത് റെയില്‍വേയുടെ പരിഗണനയിലാണ്. കൊല്ലം രണ്ടാം പ്രവേശന കവാടത്തിന്റെ നിര്‍മാണം അടിയന്തരമായി പൂര്‍ത്തീകരിക്കും.28 മുതല്‍ എഗ്മൂരില്‍ നിന്നും സര്‍വിസ് ആരംഭിക്കുന്ന കൊല്ലം-താംബരം എക്‌സ്പ്രസ് ദിവസേനയുള്ള റഗുലര്‍ സര്‍വിസായി മാറ്റുന്നതിനുള്ള നിര്‍ദേശം റെയില്‍വേ ബോര്‍ഡ് മെമ്പര്‍ ട്രാഫിക്കിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. യോഗത്തില്‍ ദക്ഷിണ റയില്‍വേ ചീഫ് മാനേജര്‍ ഓപറേഷന്‍ അനന്തരാമന്‍, പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് മാനേജര്‍ ടി. ശിവകുമാര്‍ തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."