HOME
DETAILS

പുണ്യ സ്ഥലങ്ങളിലെ ഗതാഗത സംവിധാനം സുഖകരമാക്കാൻ പുതിയ പദ്ധതികളൊരുങ്ങുന്നു 

  
backup
January 20 2019 | 10:01 AM

%e0%b4%aa%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4
മക്ക: ഹജ്ജ് സീസണിൽ പുണ്യ സ്ഥലങ്ങളിലെ യാത്രകൾ  സുഖകരമാക്കുന്നതിനു പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. മക്കയിൽ ചേർന്ന ഹജ്ജ്, ഉംറ അധികൃതരുടെ യോഗത്തിലാണ് കാൽനട യാത്രയും ബസ് യാത്രയുമടക്കം  സുഖകരമാക്കാനുള്ള പുതിയ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്. ഇതിനായി പുണ്യസ്ഥലങ്ങളില്‍ നാലു ഗതാഗത പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. പുണ്യ സ്ഥലങ്ങളിലേക്ക് തീർത്ഥാടകർ കാൽനടയായും ബസുകളിലും പോകുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും തിരക്കുകളും ഒഴിവാക്കി യാത്രകൾ സുഖകരമാക്കാനായി കാല്‍നട യാത്രക്കാരുടെ പാതകളേയും ബസുകള്‍ കടന്നുപോകുന്ന റോഡുകളെയും പൂര്‍ണമായും വേര്‍തിരിക്കാനാണ് ശ്രമം.     
 
          ഇതിനായി അറഫക്ക് പടിഞ്ഞാറ് വാദി അര്‍നക്കു മുകളിലൂടെ നിര്‍മിച്ച സൂഖുല്‍ അറബിലെ 62-ാം നമ്പര്‍ റോഡ് മേല്‍പാലം വികസിപ്പിച്ച് ഈ പാലത്തെ വടക്കു ഭാഗത്ത് കാല്‍നട യാത്രക്കാര്‍ക്കുള്ള ആറാം നമ്പര്‍ റോഡുമായി ബന്ധിപ്പിക്കും. വാദി അര്‍നക്കു മുകളിലൂടെയുള്ള 56-ാം നമ്പര്‍ മേല്‍പാലം (അല്‍ജൗഹറ) വികസിപ്പിച്ച് തെക്കു ഭാഗത്ത് കാല്‍നട യാത്രക്കാര്‍ക്കുള്ള ഒന്നാം നമ്പര്‍ റോഡുമായും ബന്ധിപ്പിക്കും. ഇതിന് പുറമെ മുസ്ദലിഫയില്‍ നിന്ന് ഷട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് വേഗത്തില്‍ അറഫയിലേക്ക് മടങ്ങുന്നതിന്  മേല്‍പാലവും നാലു സ്ലോപ്പ് റോഡുകളും നിര്‍മിക്കുന്നതിനു പുറമെ മുസ്ദലിഫയിലെ എമര്‍ജന്‍സി റോഡിന്റെ നീളം കൂട്ടുന്നതിനും പദ്ധതിയുണ്ട്.
 
        ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ യാത്രാ കാര്യ വിഭാഗം അസിസ്റ്റന്റ് സൂപ്പര്‍വൈസര്‍ ജനറല്‍ എന്‍ജി. നാദിര്‍ അബൂതാലിബ്, സഊദി ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി, ബസ് ഷട്ടില്‍ സര്‍വീസ്, ഗതാഗത ആസൂത്രണ വിഭാഗം മേധാവി എന്‍ജി. തുര്‍ക്കി ബിന്‍ ഖലഫ് അല്‍ഖുറശി എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇ; നാലു സൈനികർ അപകടത്തിൽ മരിച്ചു: ഒമ്പത് പേർക്ക് പരുക്ക്

uae
  •  3 months ago
No Image

'നീതിയില്ലെങ്കില്‍ നീ തീയാവുക'എന്നാണല്ലോ; ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'അമ്മ'യും ഡബ്ല്യു.സി.സിയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഇര; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ്

Kerala
  •  3 months ago
No Image

ലോകോത്തര വാച്ച്, ആഭരണ പ്രദർശനത്തിന് ഷാർജയിൽ തുടക്കം

uae
  •  3 months ago
No Image

വീണ്ടും കാട്ടാന ആക്രമണം; ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ ഗൃഹനാഥനെ കൊലപ്പെടുത്തി, പ്രതിഷേധം

Kerala
  •  3 months ago
No Image

സുപ്രിം കോടതി സ്‌റ്റേ ഓര്‍ഡറിന് പുല്ലുവില; ഹോട്ടലുടമകളുടെ പേര്പ്രദര്‍ശിപ്പിക്കല്‍ നിര്‍ബന്ധമാക്കാന്‍ വീണ്ടും യോഗി സര്‍ക്കാര്‍

National
  •  3 months ago
No Image

രാജ്യത്തിന്റെ ഭാവിക്കായി യുവാക്കളിൽ നിക്ഷേപം നടത്തണം: ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

ആഴങ്ങളിൽ കണ്ണും നട്ട്  72 ദിനരാത്രങ്ങള്‍

Kerala
  •  3 months ago
No Image

മുംബൈയില്‍ കനത്ത മഴ, വെള്ളക്കെട്ട്; നാല് മരണം, വിദ്യാലയങ്ങള്‍ക്ക് അവധി

National
  •  3 months ago
No Image

അയാന് കളിപ്പാട്ടങ്ങളുമായി ഇനി അച്ഛന്‍ വരില്ല; സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ഇനി അര്‍ജ്ജുന്റെ യാത്ര

Kerala
  •  3 months ago