മുസ്ലിം ലീഗില്‍ തീവ്രവാദികളുണ്ട്, എല്ലാവരും തീവ്രവാദികളാണെന്ന് അഭിപ്രായമില്ല: കേന്ദ്രമന്ത്രി വി മുരളീധരന്
കോഴിക്കോട്: മുസ്ലിം ലീഗില്‍ തീവ്രവാദികളുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. എന്നാല്‍ എല്ലാവരും തീവ്രവാദികളാണെന്ന് അഭിപ്രായമില്ല. യൂത്ത് ലീഗ് സമരം തീവ്രവാദികളുടേതാണെന്ന് പറയാന്‍ കെ.സുരേന്ദ്രന് കാരണങ്ങള്‍ ഉണ്ടാവുമെന്നും മുരളീധരന് പറഞ്ഞു. കരിപ്പൂരില്‍ വച്ച് ലീഗ് നേതാക്കളോടൊപ്പം ചേര്‍ന്ന് കേക്ക് മുറിച്ചു പുറത്തിറങ്ങിയ ഉടനെയാണ് ഈ രിതിയിലുള്ള ഒരു പ്രസ്താവന മുരളീധരന് നടത്തിയത്.
കോഴിക്കോട് കടപ്പുറത്ത് ഷഹീന് ബാഗ് സ്ക്വയര്‍ എന്ന പേരില്‍ സമരം നടത്തുന്നത് തീവ്രവാദികളാണ് എന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പിന്തുണയുമായാണ് മുരളീധരന് എത്തിയത്. അലനും താഹയും മാവോയിസ്റ്റുകള്‍ ആണെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നു. എന്നാല്‍ എന്‍ ഐ എ അന്വേഷിക്കേണ്ട എന്ന് പറയുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണെന്നും സുരേന്ദ്രന് പറഞ്ഞു.
സി എ ജി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ എന്തു നിലപാട് സ്വീകരിക്കും എന്നതിന് അനുസരിച്ചായിരിക്കും കേന്ദ്ര ഇടപെടലെന്നും കേന്ദ്രമന്ത്രി മുരളീധരന് പറഞ്ഞു.
ലീഗിനെതിരേയുള്ള സുരേന്ദ്രന്റേയും മുരളീധരന്റേയും പ്രസ്താവന കേരളത്തില്‍ ബി.ജെ.പി രാഷട്രീയ ലൈന്‍ മാറ്റുന്നുവെന്നതിന്റെ സൂചനയായിട്ടാണ് വിലയിരുത്തുന്നത്. ലീഗിനെതിരേ തീവ്രവാദ ആരേപണം ഇത്ര ശക്തമായി ബി.ജെ.പിയടെ മുതിര്‍ന്ന നേതാക്കള്‍ ഉന്നയിക്കാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."