സ്വന്തമായി അഞ്ചുമുറികള്‍, വീട്ടിലെ ഭക്ഷണം...ജീവപര്യന്തത്തിലും ശശികലക്ക് രാജകീയ ജീവിതം
ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് തടവില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ ശശികലയ്ക്ക് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ വി.ഐ.പി പരിഗണന ലഭിക്കുന്നതായി വിവരം. വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിനാണ് ജയില്‍ അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. ജയിലില്‍ ഇവര്‍ക്കായി അഞ്ച് മുറികളാണ് അനുവദിച്ചിട്ടുള്ളത്. ജയില്‍ ഭക്ഷണത്തിന് പകരം സ്വന്തമായി ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യം, ഒരു തടസവുമില്ലാതെ സന്ദര്‍ശകരെ കാണാനുള്ള സ്വാതന്ത്രം എന്നിവയെല്ലാം ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശശികലയ്ക്ക് ജയിലില്‍ ലഭിക്കുന്നുണ്ട്. വിവരാവകാശ പ്രവര്‍ത്തകനായ നരസിംഹ മൂര്‍ത്തിയാണ് ശശികലയുടെ ജയില്‍ വാസത്തെക്കുറിച്ചുള്ള അന്വേഷണം നടത്തിയത്. വാര്‍ത്തകളും വിനോദ പരിപാടികളും ആസ്വദിക്കുന്നതിനായി സ്വന്തമായി ടി.വി അനുവദിച്ചതും വീട്ടില്‍നിന്ന് പാകം ചെയ്ത് കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യവും ഇവര്‍ക്ക് നേരത്തെ അനുവദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."