ജീവിതശൈലി മാറ്റങ്ങള്‍ ഹൃദയാരോഗ്യത്തെ ബാധിക്കുന്നു
കണ്ണൂര്‍: പൊണ്ണത്തടി, രക്തസമ്മര്‍ദ്ദം, പ്രമേഹം പോലുള്ള ശാരീരികാവസ്ഥകള്‍ ഹൃദ്രോഗങ്ങള്‍ക്ക് വഴിവെച്ച് അപകടസാധ്യത കൂട്ടുന്നുവെന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സെമിനാര്‍. ഹൃദയശുശ്രൂഷാ പരിശീലനത്തില്‍ വിജയം കൈവരിക്കേണ്ടതിന്റെ അനിവാര്യതയെപറ്റി ചര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കണ്ണൂരില്‍ സംഘടിപ്പിച്ച ഗെറ്റ്ടുഗോള്‍ കണ്ടിന്യുവിങ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ പരിപാടിയില്‍ നഗരത്തിലെ പ്രമുഖരായ 65 ഡോക്ടര്‍മാര്‍ പങ്കെടുത്തു. ഹൃദ്രോഗ ലക്ഷണം-സൂചന എന്നിവയെക്കുറിച്ചുള്ള അറിവില്ലായ്മ, ആരോഗ്യ സൗകര്യങ്ങളുടെ അപര്യാപ്തത എന്നിവ ഹൃദ്രോഗം നിയന്ത്രിക്കുന്നതിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്നവയാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നാഷണല്‍ പ്രസിഡന്റ് ഡോ. കെ.കെ അഗര്‍വാളും, സി.എം.ഇയുടെ നാഷണല്‍ കോഴ്‌സ് കോഓര്‍ഡിനേറ്റര്‍ ഡോ.പ്രഫുല്ല കേര്‍കറും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."